26 March Sunday
റിപ്പബ്ലിക് ദിനാഘോഷം ഇന്ന്

മന്ത്രി വീണാ ജോർജ് സല്യൂട്ട് സ്വീകരിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Jan 26, 2023
പത്തനംതിട്ട
 രാജ്യത്തിന്റെ  74-ാമത് റിപ്പബ്ലിക് ദിനാഘോഷം വിപുലമായ പരിപാടികളോടെ   ജില്ലാ സ്റ്റേഡിയത്തിൽ  വ്യാഴാഴ്ച  നടക്കും. ആരോഗ്യ, വനിതാ-ശിശു ക്ഷേമ  മന്ത്രി വീണാ ജോർജ് പതാക ഉയർത്തി സല്യൂട്ട് സ്വീകരിക്കും. രാവിലെ 8.45 ന് പരേഡിനുള്ള തയ്യാറെടുപ്പ് നടക്കും.  
ഒമ്പതിന് മുഖ്യാതിഥി എത്തി അഭിവാദ്യം സ്വീകരിച്ച ശേഷം ദേശീയ പതാക ഉയർത്തും. 9.10 ന് മുഖ്യാതിഥി പരേഡ് പരിശോധിക്കും. 9.15ന് പരേഡ് മാർച്ച് പാസ്റ്റ്. 9.30ന് മുഖ്യാതിഥിയുടെ റിപ്പബ്ലിക്ദിന സന്ദേശം. 9.40 മുതൽ സാംസ്‌കാരിക പരിപാടികൾ, സമ്മാനദാനം എന്നിവ നടക്കും. 
 പൊലീസ്, ഫയർ ഫോഴ്‌സ്, എക്സൈസ്, ഫോറസ്റ്റ് സേനാംഗങ്ങൾ, എൻസിസി, ജൂനിയർ റെഡ്ക്രോസ്, സ്‌കൗട്ട്സ്, ഗൈഡ്സ്, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകൾ, സ്‌കൂൾ ബാൻഡ് സെറ്റുകൾ തുടങ്ങിയവർ പരേഡില്‍  അണിനിരക്കും. സെറിമോണിയൽ പരേഡിന്റെ പൂർണ ചുമതല എ ആർ ക്യാമ്പ് അസിസ്റ്റന്റ് കമാൻഡന്റ് എം സി. ചന്ദ്രശേഖരനാണ്. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഏകോപന ചുമതല കോഴഞ്ചേരി തഹസിൽദാർ ജോൺ സാം നിർവഹിക്കും.
റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളുടെ ഭാഗമായി സർക്കാർ സ്ഥാപനങ്ങളും വീടുകളും വ്യാപാര സ്ഥാപനങ്ങളും കൊടിതോരണങ്ങളാൽ അലങ്കരിക്കുകയും ദേശീയ പതാക ഉയർത്തുകയും ചെയ്യണമെന്ന്   കലക്ടർ ഡോ. ദിവ്യ എസ് അയ്യർ അഭ്യർഥിച്ചു. പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കി  ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കണം. രാവിലെ 7.30ന് എല്ലാവരും ജില്ലാ സ്റ്റേഡിയത്തിൽ എത്തണം. എല്ലാ സർക്കാർ ജീവനക്കാരും റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പങ്കെടുക്കണമെന്നും   കലക്ടർ അറിയിച്ചു.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top