26 April Friday

പെട്രോൾ പമ്പ് ജീവനക്കാരനെ കുത്തി പരിക്കേൽപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 26, 2022
തിരുവല്ല 
തിരുവല്ലയിലെ ഇടിഞ്ഞില്ലത്ത് പെട്രോൾ പമ്പ് ജീവനക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതിയെ ജീവനക്കാർ ചേർന്ന് പിടികൂടി പൊലീസിന് കൈമാറി. നിരേറ്റുപുറം ചക്കുളം മുക്കാട്ടിൽ വീട്ടിൽ ശ്രീലാൽ ( 31 ) ആണ് പിടിയിലായത്. കൂടെ ഉണ്ടായിരുന്ന ആൾ ഓടി രക്ഷപെട്ടു. പമ്പ് ജീവനക്കാരനായ വേങ്ങൽ സ്വദേശി അഖിൽ രാജ് ( 31 ) നാണ് കുത്തേറ്റത്.  ഇടിഞ്ഞില്ലം മണലാടി ഫ്യൂവൽസിൽ തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെ ആയിരുന്നു സംഭവം. കുപ്പിയിൽ പെട്രോൾ നൽകാതിരുന്നതിനെ തുടർന്നുണ്ടായ വാക്കേറ്റമാണ് ആക്രമണത്തിൽ കലാശിച്ചത്. ജീവനക്കാരനുമായി കലഹിച്ച ശ്രീലാൽ പമ്പിന് പുറത്ത് പോയി വാഹനത്തിൽ കരുതിയിരുന്ന കത്തിയെടുത്തു വന്ന് കുത്തുകയായിരുന്നു. പരിക്കേറ്റ അഖിലിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എടത്വ, ചങ്ങനാശ്ശേരി, തൃക്കൊടിത്താനം, ചെങ്ങന്നൂർ സ്റ്റേഷനുകളിലായി ശ്രീലാലിനെതിരെ പത്തോളം ക്രിമിനൽ കേസുള്ളതായി പൊലീസ് പറഞ്ഞു. തിരുവല്ല കോടതി പ്രതിയെ റിമാൻഡ്‌ ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top