19 April Friday

കോന്നി മെഡിക്കൽകോളേജ്‌: 
രണ്ടാംഘട്ട നിർമാണം ഇന്ന് തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Monday Oct 25, 2021
കോന്നി 
കോന്നി ഗവ. മെഡിക്കൽ കോളേജിന്റെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് തിങ്കൾ തുടക്കമാകും. കിഫ്ബി മുഖേന 241.01 കോടി രൂപയാണ് അനുവദിച്ചത്. രാജസ്ഥാൻ കമ്പനിയായ ജഥൻ കൺസ്ട്രക്ഷൻസാണ്‌ 199.17 കോടി രൂപയ്ക്ക്‌ കരാറെടുത്തിരിക്കുന്നത്. 
കരാർ സംബന്ധിച്ച് കോടതിയിൽ നിലനിന്നിരുന്ന തർക്കം പരിഹരിച്ചതിനെ തുടർന്നാണ് നിർമാണം ആരംഭിക്കുന്നത്. 
ആരോഗ്യമന്ത്രി വീണാ ജോർജി നേതൃത്വത്തിൽ നടത്തിയ ഇടപെടലിലൂടെയാണ് നിയമപ്രശ്നങ്ങൾ  വേഗത്തിൽ പരിഹരിച്ച് നിർമാണം ആരംഭിക്കാൻ കഴിഞ്ഞതെന്ന് അഡ്വ. കെ യു ജനീഷ്‌കുമാർ എംഎൽഎ പറഞ്ഞു. പണം അനുവദിച്ച് മാസങ്ങൾക്കുള്ളിൽ തന്നെ നിർമാണം ആരംഭിക്കാൻ കഴിഞ്ഞത് അഭിമാനകരമാണ്. ആരോഗ്യമന്ത്രി യുടെ ഇടപെടലിലൂടെ കോന്നി ഗവ.മെഡിക്കൽ കോളേജിനെ ഇന്ത്യയിലെ തന്നെ പ്രമുഖ ആരോഗ്യ സ്ഥാപനമായി മാറ്റാൻ കഴിയുമെന്നും എംഎൽഎ പറഞ്ഞു.
രണ്ടാം ഘട്ടത്തിൽ 
നിർമിക്കുന്നത്‌
200 കിടക്കയുള്ള ആശുപത്രികെട്ടിടം, അക്കാദമിക്ക് ബ്ലോക്കിന്റെ  മൂന്നുനില അനുബന്ധമന്ദിരം, 200 കുട്ടികൾക്ക് താമസസൗകര്യമുള്ള അഞ്ചുനില ആൺകുട്ടികളുടെ ഹോസ്റ്റൽ, 235 കുട്ടികൾക്ക് താമസിക്കാവുന്ന ആറുനില പെൺകുട്ടികളുടെ ഹോസ്റ്റൽ, എ, ബി, സി, ഡി എന്നീ നാല് വിഭാഗങ്ങളിലായി  40 അപ്പാർട്ട്മെന്റ്‌ വീതം 11 നിലയുള്ള ക്വാർട്ടേഴ്സ്, 1000 ഇരിപ്പിടമുള്ള ഓഡിറ്റോറിയം, മോർച്ചറി, ഓട്ടോപ്സി ബ്ലോക്ക്, ലോൺട്രി ബ്ലോക്ക്, രണ്ടു ലക്ഷം ലിറ്റർ ശേഷിയുള്ള സീവേജ് ട്രീറ്റ്മെന്റ്‌ പ്ലാന്റ്‌, 7000 ലിറ്റർ ശേഷിയുള്ള ഇഫ്ളുവന്റ്‌ ട്രീറ്റ്മെന്റ്‌ പ്ലാന്റ്‌, മഴവെള്ള സംഭരണി, പ്രിൻസിപ്പലിനു താമസിക്കാൻ ഡീൻ വില്ല, 400 മീറ്റർ ട്രാക്കോടുകൂടിയ കളിസ്ഥലം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top