27 April Saturday
നാഷണൽ ഗെയിംസ് റോളർ സ്കേറ്റിങ് ടീം 27ന്‌ യാത്ര തിരിക്കും

സ്വർണത്തേരേറി വാ...

വെബ് ഡെസ്‌ക്‌Updated: Sunday Sep 25, 2022
പത്തനംതിട്ട
ഗുജറാത്തിൽ നടക്കുന്ന മുപ്പത്തിയാറാമത്  ദേശിയ ഗെയിംസിൽ പങ്കെടുക്കുന്ന റോളർ സ്കേറ്റിങ്  കേരളം ടീം ചൊവ്വാഴ്‌ച തിരുവനന്തപുരത്തു നിന്നും യാത്ര തിരിക്കും.  കോച്ചിങ് ക്യാമ്പ് പത്തനംതിട്ട വാഴമുട്ടം സ്പോർട്സ് വില്ലേജിൽ നടക്കുന്നു. ഒരു മാസമായി നടന്ന ക്യാമ്പിൽ ആർട്ടിസ്റ്റിക് വിഭാഗത്തിൽ 8 കുട്ടികളും ഇൻലൈൻ ഫ്രീ സ്റ്റൈൽ വിഭാഗത്തിൽ 7 കുട്ടികളും പങ്കെടുത്തിരുന്നു. നിറഞ്ഞ വിജയപ്രതീക്ഷയിലാണ്‌ ടീം. അവസാന വട്ട ഒരുക്കങ്ങൾ കൂടി പൂർത്തിയായാൽ സ്വർണ്ണത്തേക്കാൾ കുറഞ്ഞൊരു ലക്ഷ്യവുമില്ലെന്ന്‌ ടീമംഗങ്ങൾ പറയുന്നു. 
സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ അനിൽ കുമാർ,  സെക്രട്ടറി രാജേന്ദ്രൻ നായർ,  ഒളിമ്പിക് അസോസിയേഷൻ ജില്ലാ സെക്രട്ടറി ആർ. പ്രസന്ന കുമാർ, നാഷണൽ സ്പോർട്സ് വില്ലേജ്മാ നേജർ രാജേഷ്  ആക്ലെത് എന്നിവർ ക്യാമ്പ് സന്ദർശിച്ചു. ടീം കോച്ച് ബിജു എസ്,  ടീം മാനേജർ സുജ കുമാരൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ആർട്ടിസ്റ്റിക് വിഭാഗത്തിൽ പങ്കെടുക്കുന്ന കുട്ടികൾ
അഭിജിത് അമൽ രാജ് , ജുബിൻ ജെയിംസ്, എവിൻ കോശി തോമസ്, എൻജിലിൻ ഗ്ലോറി ജോർജ്, ഐറിൻ ഹന്നാ ജോർജ്,  എ അതുല്യ, എലൈൻ സിറിൽ, അനന്ദു അജയരാജ് . എല്ലാവരും പത്തനംതിട്ട ജില്ലക്കാരാണ്‌. ഇൻലൈൻ ഫ്രീ സ്റ്റൈൽ വിഭാഗത്തിൽ അർജുൻ കൃഷ്ണ ആർ (പത്തനംതിട്ട), എച്ച്‌  ദേവനന്ദൻ (എറണാകുളം), അർഷാദ് എം എസ്  മീരാൻ (തിരുവനന്തപുരം), വിപഞ്ച വി എസ് (തിരുവനന്തപുരം), മഞ്ജീത് ആർ സുനിൽ (തിരുവനന്തപുരം), പി ആർച്ച (തിരുവനന്തപുരം), ലക്ഷ്മി എസ് ജ്യോതി (തിരുവനന്തപുരം) എന്നിവർ പങ്കെടുക്കും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top