26 April Friday

ഡിവൈഎഫ്ഐ 
ജനകീയ 
പ്രതിജ്ഞ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Sunday Sep 25, 2022

 പത്തനംതിട്ട

ലഹരിക്കെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തിൽ ഞായറാഴ്‌ച ജില്ലയിലെ എല്ലാ യൂണിറ്റ് കേന്ദ്രത്തിലും സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തുള്ള പ്രമുഖരെയും പൊതുജനങ്ങളെയും പങ്കെടുപ്പിച്ച്‌  ജനകീയ പ്രതിജ്ഞ സംഘടിപ്പിക്കും. ജില്ലയിലെ 1400 യൂണിറ്റുകളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഡിവൈഎഫ്ഐ ജില്ലയിലെ എല്ലാ മേഖല കമ്മിറ്റികളിലും ജനകീയ കവചം എന്ന പേരിൽ സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക ഭരണ രംഗത്തുള്ളവരെയും, ക്ലബ്ബ്,വായനശാല, സ്കൂൾ പിടിഎ, മതമേലാധ്യക്ഷന്മാർ, പൊലീസ് എക്സൈസ് ഉദ്യോഗസ്ഥർ എന്നിവരെയും പങ്കെടുപ്പിച്ചുകൊണ്ട് ജന ജാഗ്രത സദസ്സുകൾ ചേർന്ന് ജാഗ്രത സമിതികൾ രൂപീകരിച്ചു. ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ സ്കൂളുകൾ കോളേജുകൾ കേന്ദ്രീകരിച്ച് ബോധവൽക്കരണ ക്ലാസുകൾ, കലാകായിക മത്സരങ്ങൾ, ലഹരിക്കെതിരെ ഗൃഹ സന്ദർശനം, പ്രചരണ ജാഥകൾ,സൈക്കിൾ റാലി, കലാജാഥകൾ, ലഹരിക്ക് അടിമപ്പെട്ട ആളുകളെ കണ്ടെത്തി കൗൺസിലിങ്ങും, ഡി അഡിക്ഷൻ സെന്ററുകളിലെ ചികിത്സയും ഉറപ്പാക്കുന്നതിനുള്ള നടപടികളും, ലഹരി മാഫിയ സംഘങ്ങളെ കണ്ടെത്തുന്നതിന് നിരീക്ഷണ കോഡുകളുടെ മേഖല അടിസ്ഥാന പ്രവർത്തനം എന്നിവ സംഘടിപ്പിച്ചുവരികയാണ്. ജില്ലയിലെ എല്ലാ യൂണിറ്റ് കേന്ദ്രങ്ങളിലും ജനകീയ പ്രതിജ്ഞ സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി നിസാം, ജില്ലാ പ്രസിഡന്റ് എം സി അനീഷ് കുമാർ എന്നിവർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top