25 April Thursday

യന്ത്രം കേടായി; തൊഴിലാളി തെങ്ങിനു മുകളിൽ കുടുങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Sep 25, 2021
തിരുവല്ല
കൂറ്റൻ തെങ്ങിനു മുകളിൽ അരമണിക്കൂറിലേറെ കുടുങ്ങിപ്പോയ തെങ്ങുകയറ്റ തൊഴിലാളിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. കറ്റോട് കാരിമല വലിയകാലായിൽ ടി കെ കൃഷ്ണൻകുട്ടി (65)യാണ് തെങ്ങിനു മുകളിൽ കുടുങ്ങിയത്‌. 
വെള്ളിയാഴ്ച പകൽ ഒന്നോടെ കറ്റോട് ഇരുവെള്ളിപ്ര കിടങ്ങേറ്റിപറമ്പിൽ മാത്യു ഇടിക്കുളയുടെ വസ്തുവിലെ തെങ്ങിലാണ് ഇയാൾ കയറിയത്. കയറാൻ ഉപയോഗിച്ച തെങ്ങുകയറ്റ യന്ത്രം കമ്പി കുരുങ്ങിയത് കാരണം മുകളിലെത്തുന്നതിന് തൊട്ടുമുമ്പ് പ്രവർത്തനരഹിതമായി. ഇറങ്ങാനം കയറാനും പറ്റാത്ത അവസ്ഥയിൽ അര മണിക്കൂറിലേറെ തെങ്ങിൽ ചുറ്റിപ്പിടിച്ചുനിന്നു. നിലവിളികേട്ട് എത്തിയ വീട്ടുടമസ്ഥരാണ് ഫയർഫോഴ്സിനെ അറിയിച്ചത്. ഫയർ ഓഫീസർ കെ ശ്യംകുമാറിന്റെ നേതൃത്വത്തിൽ എത്തിയ സംഘം കൂറ്റൻ ഏണി തെങ്ങിൽ ഘടിപ്പിച്ചാണ് രക്ഷപ്പെടുത്തിയത്. മരണത്തെ മുഖാമുഖം കണ്ട നിമിഷമെന്നാണ്‌ താഴെ ഇറങ്ങിയ ശേഷം കൃഷ്ണൻകുട്ടി പറഞ്ഞത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top