25 April Thursday
ജനങ്ങളോടൊപ്പം എല്‍ഡിഎഫ്

കോണ്‍​ഗ്രസിന്റേത് പൊയ്‌മുഖം 
സിപിഐ എം ജാഥയ്ക്ക് വന്‍ വരവേല്‍പ്പ്

വെബ് ഡെസ്‌ക്‌Updated: Saturday Jun 25, 2022

സിപിഐ എം സമര പ്രചാരണ ജാഥ കോന്നിയിലെത്തിയപ്പോൾ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു 
ജാഥാ വെെസ് ക്യാപ്ടൻ വർഗീസ് ബേബിക്ക് പതാക കെെമാറുന്നു

 ചിറ്റാർ 

ജനിച്ച് ജീവിച്ച മണ്ണ്  നഷ്ടപെടുമോ എന്ന ആവലാതിയിൽ കഴിയുന്ന ആയിരങ്ങൾക്ക് പ്രതീക്ഷയേകി സിപിഐ എം സമരസന്ദേശ പ്രചാരണ ജാഥ.   പരിസ്ഥിതിലോല നിയമങ്ങൾ ഒരു കാരണവശാലും നടപ്പാക്കരുതെന്നും സുപ്രീംകോടതി വിധി മറികടക്കാൻ കേന്ദ്ര സർക്കാർ നിയമം നിർമിക്കണമെന്നും ആവശ്യപ്പെട്ട് സിപിഐ എം പെരുനാട് ഏരിയ കമ്മിറ്റി നേതൃത്വത്തിലാണ് രണ്ടു ദിവസമായി മലയോര മേഖലയിൽ ജാഥ പര്യടനം നടത്തുന്നത്. അഡ്വ. കെ യു ജനീഷ് കുമാർ നയിച്ച സമരപ്രചരണ ജാഥയ്ക്ക് അഭൂതപൂർവമായ സ്വീകരണമാണ് എങ്ങും ലഭിച്ചത്. 
പരിസ്ഥിതിലോല നിയമവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി വന്ന സാഹചര്യത്തിൽ കേരള സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമ സിപിഐ എമ്മിനുമെതിരെ പ്രചരണം നടത്തുന്ന കോൺഗ്രസിന്റെ വാദങ്ങളെ പൊളിച്ചടുക്കിയാണ് ജാഥയുടെ പര്യടനം. കമീഷനുകളെ ആര് നിയമിച്ചെന്നും നിയമം നടപ്പാക്കാൻ ആരാണ് മുൻകൈയെടുത്തതെന്നും കോൺ​ഗ്രസിന്റെ ഇരട്ടത്താപ്പ് നയം തുറന്നു കാട്ടി ജാഥാ പര്യടനം.  
2010ൽ ഗാഡ്ഗിഗിൽ,  പിന്നീട് കസ്തൂരി രംഗൻ കമീഷനുകളെ നിയോഗിക്കുകയും ആ റിപ്പോർട്ടുകൾ  പ്രകാരം നിയമം നിർമിക്കുകയും അത് നടപ്പാക്കാനും പറഞ്ഞ കോൺഗ്രസ് നിലപാടും സുപ്രീംകോടതി വിധി വന്നപ്പോൾ അതിനെതിരെ കിഴക്കൻ മേഖലകളിലെ വില്ലേജുകളിൽ ഹർത്താൽ നടത്തിയതും   കോൺഗ്രസിന്റെ പൊയ്‌മുഖം. ബഫർ സോൺ മേഖല സംരക്ഷിത വനമേഖലയിൽനിന്ന് 10 കിലോമീറ്ററാക്കി ഉത്തരവിറക്കണമെന്ന്‌ പറഞ്ഞതും കോൺഗ്രസ് തന്നെ. അതേ സമയം പരിസ്ഥിതിലോല മേഖലാ വിഷയത്തിൽ പാർലമെന്റിൽ ശബ്ദിക്കാതിരുന്ന ആന്റോ  ആന്റണി എംപി  ചിറ്റാർ ഫോറസ്റ്റ് ഓഫീസിന് മുമ്പിൽ സമരം നടത്തിയതെന്തിനെന്നത് ഉത്തരമില്ലാ ചോദ്യം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top