03 October Tuesday
ആറന്മുളയിൽ ഉദ്ഘാടനം മൂന്നിന്

നാല് കെസ്റ്റോർ 
പ്രവർത്തനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday May 25, 2023

 പത്തനംതിട്ട

ആറന്മുള മണ്ഡലത്തിലെ കെ-സ്റ്റോർ ജൂൺ മൂന്നിന് ചെന്നീർക്കര, റേഷൻകട നമ്പർ -1312049ൽ ആരോഗ്യ   മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും.
റാന്നി, തിരുവല്ല, കോന്നി, അടൂർ    മണ്ഡലങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട  റേഷൻ കടകളിൽ കെ- സ്റ്റോറുകൾ പ്രവർത്തനം തുടങ്ങി.അടൂർ മണ്ഡലത്തിലെ ( ചെറുകുന്നം, ആനയടി, റേഷൻകട നമ്പർ - 1314171 ) ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം  ഗോപകുമാറും, റാന്നി മണ്ഡലത്തിലെ ( ഇടകടത്തി, റേഷൻകട നമ്പർ  - 1315081) ഉദ്ഘാടനം  പ്രമോദ് നാരായൺ എംഎൽഎയും , തിരുവല്ല മണ്ഡലത്തിലെ  (വായ്പ്പൂർ റേഷൻ കട നമ്പർ - 1316010) ഉദ്ഘാടനം  അഡ്വ. മാത്യു  ടി തോമസ് എംഎൽഎയും, കോന്നി മണ്ഡലത്തിലെ (ഐരവൺ  റേഷൻകട നമ്പർ  - 1373030 ) ഉദ്ഘാടനം അഡ്വ. കെ. യു. ജനീഷ് കുമാർ എംഎൽഎയും നിർവഹിച്ചു.
കെ- സ്റ്റോറുകളിൽ നിലവിലെ റേഷൻ സാധനങ്ങൾ ലഭിക്കുന്നത് കൂടാതെ സപ്ലൈകോയുടെ 29 ഇനം ശബരി ഉൽപന്നങ്ങൾ, മിൽമയുടെ സാധനങ്ങൾ, ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ചോട്ടു ഗ്യാസ് (5 കെ.ജി), കസ്റ്റമർ സർവീസ് സെന്റർ എന്നിവ കൂടി ഉൾപ്പെടുത്തിയാണ് പ്രവർത്തിക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top