25 September Monday
സ്‌കൂൾ തുറക്കൽ

ഒരുക്കത്തിന് "ഫുൾ A+'

വെബ് ഡെസ്‌ക്‌Updated: Thursday May 25, 2023

 പത്തനംതിട്ട/തിരുവല്ല

സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താൻ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ പ്രഥമാധ്യാപകരുടെയും പിടിഎ പ്രസിഡന്റുമാരുടെയും യോഗം ചേർന്നു. കെട്ടിടങ്ങൾ, വാഹനങ്ങൾ എന്നിവയുടെ സുരക്ഷ, പരിസര ശുചീകരണം, ശുദ്ധമായ കുടിവെള്ളം, ഉപകരണങ്ങളുടെ നവീകരണം തുടങ്ങി  എല്ലാ കാര്യങ്ങളും സജ്ജമാക്കി മുന്നൊരുക്കം പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ്‌ യോഗം. പിടിഎ പ്രസിഡന്റ്‌ അധ്യക്ഷനും പ്രധാനാധ്യാപകന്‍ കണ്‍വീനറുമായി രൂപീകരിച്ചിട്ടുള്ള സ്‌കൂള്‍തല ജനജാഗ്രത സമിതിയുടെ നേതൃത്വത്തിൽ  പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കണം. പിടിഎ, എസ്‌എംസി, മദർ പിടിഎ, പൊതുജനങ്ങൾ തുടങ്ങി  എല്ലാവരുടെയും സഹകരണത്തോടെയാണ്‌ പ്രവർത്തനങ്ങൾ. തിരുവല്ല, പത്തനംതിട്ട വിദ്യാഭ്യാസ ജില്ലകൾക്ക്‌ കീഴിൽ യോഗം ചേർന്നു.
      കാതോലിക്കേറ്റ്‌ ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ പ്രഥമാധ്യാപകരുടെയും പിടിഎ പ്രസിഡന്റുമാരുടെയും യോഗം അഡ്വ. കെ യു ജനീഷ്‌കുമാർ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. ഓമല്ലൂർ ശങ്കരൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ആർ അജയകുമാർ, പത്തനംതിട്ട ഡിഇഒ പി ആർ ഷീലാകുമാരിയമ്മ, എഇഒമാർ എന്നിവർ സംസാരിച്ചു. 
ഇരുവെള്ളിപ്ര സെന്റ്‌ തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ പ്രഥമാധ്യാപകരുടെയും പിടിഎ പ്രസിഡന്റുമാരുടെയും യോഗം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. തിരുവല്ല ഡിഇഒ പി ആർ പ്രസീന അധ്യക്ഷയായി. തിരുവല്ല എഇഒ വി കെ മിനികുമാരി, ആറന്മുള എഇഒ ജെ നിഷ, ഹരിലാൽ, ഷാജി മാത്യു എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top