28 March Thursday
കിഫ്‌ബിയിൽ അനുവദിച്ചത്‌ കോടികൾ

മോടിയായി സ്‌കൂളുകൾ

വെബ് ഡെസ്‌ക്‌Updated: Wednesday May 25, 2022

തുമ്പമൺ ഗവ. യുപിസ്കൂളിനുവേണ്ടി നിർമിച്ച പുതിയ കെട്ടിടം

 പത്തനംതിട്ട

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ കെട്ടിടങ്ങളും മറ്റാധുനിക സൗകര്യങ്ങളുമായി മുന്നേറി ജില്ലയിലെ സ്‌കൂളുകൾ. എൽഡിഎഫ്‌ സർക്കാർ പൊതുവിദ്യാഭ്യാസ മേഖലയ്‌ക്കായി നടത്തിയ പ്രവർത്തനങ്ങളിൽ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനമായിരുന്നു പ്രധാനം. വർഷങ്ങളായി പഴയ കെട്ടിടത്തിൽ പ്രവർത്തിച്ച പല സ്‌കൂളുകൾക്കും ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ കെട്ടിടങ്ങളായി. വിദ്യാലയങ്ങൾക്ക്‌ പുത്തൻ മുഖം നൽകാൻ കിഫ്‌ബി കൈത്താങ്ങായി. സ്‌മാർട്ട്‌ ക്ലാസ്‌റൂമുകൾ, ആധുനിക ലാബ്‌ തുടങ്ങിയ സൗകര്യങ്ങൾ ഉൾപ്പെടുത്തിയാണ്‌ പുതിയ കെട്ടിടങ്ങൾ മിക്കതും പണിയുന്നത്‌. 
അഞ്ചു കോടി രൂപയുടെ പദ്ധതിയിൽ ഉൾപ്പെടുത്തി ഗവ. എച്ച്‌എസ്‌എസ്‌ വെച്ചൂച്ചിറ കോളനി, ഗവ. ബോയ്‌സ്‌ എച്ച്‌എസ്‌എസ്‌ അടൂർ, കോന്നി ഗവ. എച്ച്‌എസ്‌എസ്‌, കടപ്ര ഗവ. എച്ച്‌എസ്‌എസ്‌, കോഴഞ്ചേരി ഗവ. ഹൈസ്‌കൂൾ എന്നിവയ്‌ക്ക്‌ പുതിയ കെട്ടിടം നിർമിച്ച്‌ ഒന്നാം എൽഡിഎഫ്‌ സർക്കാരിന്റെ കാലത്തുതന്നെ പ്രവർത്തനമാരംഭിച്ചു. 
പ്രൈമറി സ്‌കൂളുകൾക്കായി ഓരോ മണ്ഡലത്തിലും ഒരുകോടി രൂപ വീതം മുടക്കി ഗവ. യുപിഎസ്‌ തുമ്പമൺ, ഗവ. യുപിഎസ്‌ മാന്തുക, ഗവ. എൽപിഎസ്‌ അയിരൂർ, ഗവ. യുപിഎസ്‌ തണ്ണിത്തോട്‌, ഗവ. യുപിഎസ്‌ നിരണം എന്നിവയ്‌ക്ക്‌ പുതിയ കെട്ടിടമായി. 11 സ്‌കൂളുകൾ നവീകരിക്കാനുള്ള മൂന്നുകോടിയുടെ പദ്ധതിയിൽ ഗവ. എച്ച്‌എസ്‌എസ്‌ ഇടമുറി, ഗവ. എച്ച്‌എസ്‌എസ്‌ മാരൂർ, ഗവ. എച്ച്‌എസ്‌എസ്‌ കിഴക്കുപുറം എന്നിവയുടെ നിർമാണം അവസാനഘട്ടത്തിലാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top