25 April Thursday

കോഴിപ്പാലം–-തുരുത്തിമല റോഡ് ഇടിഞ്ഞു തകർന്നു

വെബ് ഡെസ്‌ക്‌Updated: Sunday Oct 24, 2021

കോഴിപ്പാലം തുരുത്തിമല റോഡ് ഇടിഞ്ഞു തകർന്ന നിലയിൽ

കോഴഞ്ചേരി
കോഴിപ്പാലം തുരുത്തിമല റോഡ് ഇടിഞ്ഞു തകർന്നു. രാത്രിയി ലായതിനാൽ അപകടം ഒഴിവായി. കെഎസ്ഇബിയുടെ ട്രാൻസ്ഫോർമറിന് സമീപത്തു വരെ അഞ്ചടി താഴ്ചയിലാണ് മണ്ണും റോഡും ഇടിഞ്ഞുമാറിയത്.
കോഴിപ്പാലത്തു നിന്നും തുരുത്തിമലയിലേയ്ക്കുള്ള ഏക റോഡാണിത്. ഉത്രട്ടാതി ജലമേള അടക്കമുള്ള സമയങ്ങളിൽ ഗതാഗതം ഇതു വഴിയാണ് തിരിച്ചുവിടുന്നത്. കോഴിപ്പാലത്തു നിന്നും അയ്യൻകോയിക്കൽ ജങ്‌ഷനിൽ എത്തുന്ന നിരത്തുകൂടിയാണിത്. 
ആഞ്ഞിലിമൂട്ടിൽ കടവ് പാലം പൂർത്തിയായതോടെ ആറാട്ടുപുഴ - മാലക്കര ഭാഗത്തുള്ളവർ ആൽത്തറ ജങ്‌ഷനിലെ തിരക്ക് ഒഴിവാക്കാൻ ഈ വഴിയിലൂടെയാണ് യാത്ര ചെയ്യുക. ആറൻമുള പഞ്ചായത്ത്‌ അധീനതയിലുള്ളതാണിത്‌. റോഡ് പുനർനിർമിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top