26 April Friday

പള്ളിക്കൽ ലോക്കൽ കമ്മിറ്റി ഓഫീസിന്‌ ശിലയിട്ടു

വെബ് ഡെസ്‌ക്‌Updated: Sunday Oct 24, 2021

സിപിഐ എം പള്ളിക്കൽ ലോക്കൽ കമ്മിറ്റി ഓഫീസിന്‌ സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസ് ശിലയിടുന്നു

അടൂർ
സിപിഐ എം പള്ളിക്കൽ ലോക്കൽ കമ്മിറ്റി ഓഫീസ് നിർമാണത്തിന് ശിലാസ്ഥാപനം നടത്തി.സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസ് ശിലാസ്ഥാപനം നടത്തി. എരിയ കമ്മിറ്റി അംഗം അഡ്വ. കെ ബി രാജശേഖരക്കുറുപ്പ് അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി അഡ്വ.എസ് രാജീവ് സ്വാഗതം പറഞ്ഞു.ജില്ലാ സെക്രട്ടറി കെ പി  ഉദയഭാനു, ജില്ലാസെക്രട്ടറിയറ്റംഗം പി ബി ഹർഷകുമാർ, ഏരിയ സെക്രട്ടറി അഡ്വ. എസ് മനോജ്, ഏരിയ കമ്മിറ്റി അംഗങ്ങളായ ബി നിസാം, സി ആർ ദിൻരാജ്, ആർ സുരേഷ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗം പി ബി ഹർഷകുമാറിന്റെ കുടുംബം സൗജന്യമായി നൽകിയ അഞ്ച് സെന്റ് വസ്തുവിലാണ് കെട്ടിടം നിർമിക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top