25 April Thursday
അക്ഷരമുറ്റം പദ്ധതിക്ക്‌ തുടക്കം

ദേശാഭിമാനിയോടൊപ്പം വായിച്ച്‌ വളരാം

വെബ് ഡെസ്‌ക്‌Updated: Friday Jun 24, 2022

അക്ഷരമുറ്റം പദ്ധതി ജില്ലാ ഉദ്‌ഘാടനം മാരൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ദേശാഭിമാനി ഡയറക്ടർ കെ പി ഉദയഭാനു 
പ്രഥമാധ്യാപിക ടി എസ് മേഴ്സിയ്ക്ക് പത്രം കൈമാറി നിർവഹിക്കുന്നു. ദേശാഭിമാനി കോട്ടയം യൂണിറ്റ് മാനേജർ രഞ്ജിത്ത് വിശ്വം സമീപം

 കൊടുമൺ

ദേശാഭിമാനി അക്ഷരമുറ്റം പദ്ധതിയ്ക്ക് ജില്ലയിൽ തുടക്കം. ഏനാദിമംഗലം പഞ്ചായത്തിലെ മാരൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ദേശാഭിമാനി ഡയറക്ടർ കെ പി ഉദയഭാനു പദ്ധതി ഉദ്ഘാടനം ചെയ്തു.  
പ്രഥമാധ്യാപിക ടി എസ് മേഴ്സി സ്കൂളിലേക്കുള്ള ദേശാഭിമാനി പത്രംഏറ്റുവാങ്ങി.   ദേശാഭിമാനി കോട്ടയം എഡിഷൻ മാനേജർ രജ്ഞിത്ത് വിശ്വം അധ്യക്ഷനായി. ഏഷ്യയിലെ ഏറ്റവും വലിയ വിജ്ഞാനോത്സവമായ അക്ഷരമുറ്റം ക്വിസ് മത്സരത്തിന്റെ മുന്നോടിയായുള്ള പഠനപ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് ദേശാഭിമാനി ദിനപ്പത്രം സ്കൂളുകളിൽ വിതരണം ചെയ്യുന്നത്. അക്ഷരമുറ്റം ജില്ലാ കോ-ഓർഡിനേറ്റർ ആർ രമേശ്, ബ്യൂറോ ചീഫ് എം ശശികുമാർ, ഏനാദിമംഗലം പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ശങ്കർ മാരൂർ, സ്‌കൂൾ പിടിഎ പ്രസിഡന്റ് മിനി പ്രസാദ്, സ്റ്റാഫ് സെക്രട്ടറി കെ സുജ, അധ്യാപകനായ എസ് റാഫി, കൊടുമൺ ഫിനാൻഷ്യൽ സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗം ഡി ബിനോയ്, കൊടുമൺ ലേഖകൻ ജി സതീശൻ എന്നിവർ സംസാരിച്ചു.  ജയൻ ചെമ്പകശ്ശേരിൽ, രാജുതോമസ്‌ പല്പാമ്പറമ്പിൽ എന്നിവരാണ്‌ പത്രം സംഭാവന ചെയ്‌തത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top