24 April Wednesday
പരിസ്ഥിതി ലോല നിയമം

ജനവാസകേന്ദ്രങ്ങളിൽ നടപ്പാക്കരുത്

വെബ് ഡെസ്‌ക്‌Updated: Friday Jun 24, 2022

 ചിറ്റാർ 

പരിസ്ഥിതി ലോല നിയമങ്ങൾ ജനവാസ കേന്ദ്രങ്ങളിൽ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് സിപിഐ എം നടത്തുന്ന പ്രക്ഷോഭജാഥയ്‌ക്ക്‌ ഉജ്വല സ്വീകരണം. അഡ്വ.കെ യു ജനീഷ് കുമാർ എം എൽ എ നയിക്കുന്ന  ജാഥയ്ക്ക് സീതത്തോട്, ആങ്ങമൂഴി, പെരുനാട് മേഖലകളിലാണ്‌ വ്യാഴാഴ്‌ച സ്വീകരണം ലഭിച്ചത്‌.
കോട്ടമൺ പാറയിൽനിന്ന് ആരംഭിച്ച ജാഥ ആങ്ങമൂഴി, കൊച്ചുകോയിക്കൽ, സീതക്കുഴി, ഗുരുനാഥൻമണ്ണ്, സീതത്തോട്, മണക്കയം, ളാഹ, പെരുനാട് മാർക്കറ്റ് എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം വൈകിട്ട് അഞ്ചിന് മഠത്തുംമൂഴിയിൽ സമാപിച്ചു.
സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി എസ് മോഹനൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം എസ് ജി സജി അധ്യക്ഷനായി.
സിപിഐ എം പെരുനാട് ഏരിയ കമ്മിറ്റി അംഗവും ജാഥാ മാനേജരുമായ എസ് ഹരിദാസ്, ലോക്കൽ സെക്രട്ടറി റോബിൻ കെ തോമസ്  എന്നിവർ സംസാരിച്ചു. 
സ്വീകരണ കേന്ദ്രങ്ങളിൽ കെ ജി മുരളീധരൻ, എൻ ലാലാജി, ജോബി ടി ഈശോ, പി ആർ പ്രമോദ്, ടി കെ സജി, ലേഖാ സുരേഷ്, അഡ്വ. വി ജി സുരേഷ്, കെ എസ് ഗോപി ,രാധാ പ്രസന്നൻ, ജോബി ടി ഈശോ എന്നിവർ സംസാരിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റൻ അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ നന്ദി പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top