29 March Friday
ഓണത്തിന് ഒരുമുറം പച്ചക്കറി

ആറ് ലക്ഷം തെെകള്‍
വിതരണം ചെയ്യും

വെബ് ഡെസ്‌ക്‌Updated: Friday Jun 24, 2022
പത്തനംതിട്ട
ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി ജില്ലയിൽ  ആറ് ലക്ഷം പച്ചക്കറി തെെകളും  2,40,000 പച്ചക്കറി വിത്തുകളും  വിതരണം ചെയ്യും.  ചീര, വെണ്ട, പയർ, പാവൽ, വഴുതന,  തുടങ്ങിയ അഞ്ചിനം വിത്ത് അടങ്ങിയ പത്തു രൂപ വിലവരുന്ന  പാക്കറ്റുകൾ ആണ് കർഷകർക്ക് കൃഷിഭവൻ മുഖേന സൗജന്യമായി വിതരണം ചെയ്യുക. അടൂർ, പുല്ലാട് എന്നിവിടങ്ങളിലെ സംസ്ഥാന സീഡ് ഫാമുകളിൽ നിന്നും പന്തളത്തെ കരിമ്പ് വിത്തുൽപ്പാദന കേന്ദ്രത്തിൽ നിന്നും  തയ്യാറാക്കുന്ന വിത്തുകളാണ് വിതരണം ചെയ്യുക. 
10 രൂപ വിലവരുന്ന പാക്കറ്റുകളും  രണ്ടര  രൂപ വിലവരുന്ന തൈകളും  സൗജന്യമായാണ്  നൽകുക. ഓണക്കാലത്ത്  സംസ്ഥാനത്തിന്  ആവശ്യമായ പച്ചക്കറികൾ നാട്ടിൽ തന്നെ ഉൽപ്പാദിപ്പിക്കുക എന്ന സർക്കാർ ലക്ഷ്യത്തോടെയാണ് കൃഷിവകുപ്പിന്റെ  നേതൃത്വത്തിൽ പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ സംസ്ഥാന  ഉദ്ഘാടനം ബുധനാഴ്ച തിരുവനന്തപുരത്ത് നടന്നു. വിവിധ ബ്ലോക്ക് കേന്ദ്രങ്ങളിലെ  അ​ഗ്രോ  സെന്ററുകൾ, കാർഷിക കർമ സേന, നഴ്സറികൾ എന്നിവ ആവശ്യമായ  നിർദേശം നൽകും.  ജില്ലയിലെ തെരഞ്ഞെടുത്ത സ്കൂളുകളിലും സൗജന്യ വിത്ത് പായ്ക്കറ്റുകൾ വിതരണം ചെയ്യും.  കഴിഞ്ഞവർഷം നാല് ലക്ഷം പച്ചക്കറി വിത്തുകളും 2 ലക്ഷം തൈകളും വിതരണം ചെയ്തിരുന്നു. കനത്ത മഴ ഇല്ലാത്തത് ഇത്തവണ പച്ചക്കറി കൃഷിക്ക് ഏറെ  അനുയോജ്യമാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top