17 December Wednesday

കൺമുന്നിൽ കടുവ ; 
ഞെട്ടൽ മാറാതെ സദാനന്ദൻ

വെബ് ഡെസ്‌ക്‌Updated: Wednesday May 24, 2023
റാന്നി
കടുവയെ കൺമുന്നിൽ കണ്ട ഞെട്ടൽ മാറാതെ സദാനനന്ദൻ. പേഴുംപാറ, ബൗണ്ടറി, വാലുമണ്ണിൽ വി ടി  സദാനന്ദൻ ഇക്കഥ അഡ്വ പ്രമോദ് നാരായൺ എംഎൽഎയോടും സബ് കളക്ടർ സഫ്‌ന  നസറുദ്ദീനോടും വിവരിക്കുമ്പോൾ ഭയം വിട്ടുമാറിയിട്ടില്ലായിരുന്നു.
    തിങ്കളാഴ്ച രാത്രി 7.50 ഓടെ നല്ല മഴ സമയത്താണ് വീടിന്റെ വശത്ത് വലിയൊരു ശബ്ദം സദാനന്ദൻ കേട്ടത്. ഒപ്പം പട്ടിയുടെ കരച്ചിലും.   കാട്ടാന വന്നതായിരിക്കാം എന്നാണ്  കരുതിയത്. വീണ്ടും മുറ്റത്ത് നിന്ന് ശബ്ദം കേട്ടപ്പോൾ ജനലിലൂടെ ടോർച്ചടിച്ച് നോക്കിയപ്പോഴാണ് കടുവ ആട്ടിൻകുട്ടിയെയും കടിച്ചു കൊണ്ടു പോകുന്നത്‌ കണ്ടത്.  തൊട്ടുമുന്നി കനാൽ റോഡിലേക്കാണ്  കടുവ കയറിയത്. ഇതോടെ  ബഹളം വെച്ച്‌  നാട്ടുകാരെ ല വിളിച്ചുകൂട്ടി. കാട്ടുമൃഗങ്ങളുടെ ആക്രമണം ഉണ്ടായാൽ ഓടിയെത്താൻ ഒരു പ്രത്യേക സംഘംതന്നെ  നാട്ടുകാർ രൂപീകരിച്ചിരുന്നു. അവർ കാൽപ്പാട്‌ പരിശോധിച്ചു . വന്നത്  കടുവ തന്നെയെന്ന്‌  ഉറപ്പാക്കി.
 കടുവാക്രമണത്തിൽ പരിക്കേറ്റ ആട്ടിൻകുട്ടിയെയും സദാനന്ദൻ എംഎൽഎയെ കാണിച്ചു. ഈ ഭാഗത്ത് ആനകൾ മിക്കപ്പോഴും വരാറുണ്ടെങ്കിലും കടുവ വരുന്നത് ആദ്യമാണെന്ന് സദാനന്ദൻ പറഞ്ഞു.  മലയിൽ നിന്നും ഏകദേശം 300 മീറ്റർ അധികം മാത്രമേ ഇവിടേക്ക്  ആകാശദൂരമുള്ളൂ.  തോട്ടങ്ങളിലെ  കാട് നീക്കം ചെയ്യാൻ  എംഎൽഎ പഞ്ചായത്ത് പ്രസിഡന്റിനോട് ആവശ്യപ്പെട്ടു. രാത്രിയും പകലും വനം  വകുപ്പിന്റെ പ്രത്യേക സംഘം ഇവിടെ ജാഗരൂകരായി ഉണ്ട് . 
 പ്രമോദ് നാരായൺ എംഎൽഎയെ കൂടാതെ ഡെപ്യൂട്ടി കലക്ടർ സഫ്‌ന  നസറുദ്ദീൻ , പഞ്ചായത്ത് പ്രസിഡന്റ് ലതാമോഹൻ , വൈസ് പ്രസിഡന്റ് ഒ എൻ യശോധരൻ, ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ കെ വി രജീഷ്, വാർഡ് മെമ്പർ ജോർജ് കുട്ടി എന്നിവരും സ്ഥലം സന്ദർശിച്ചു.
പട്രോളിങ് ശക്തമാക്കും
റാന്നി
ചെമ്പരത്തിൽമൂട് ഭാഗത്ത് വനം വന്നി
കടുവയെ കൺമുന്നിൽ കണ്ട ഞെട്ടൽ മാറാതെ സദാനനന്ദൻ.കുപ്പിന്റെ നേതൃത്വത്തിറാന്നിൽ പട്രോളിങ് ശക്തമാക്കുമെന്ന് അഡ്വ. പ്രമോദ് നാരായൺ എംഎ എ പറഞ്ഞു. കടുവ ആക്രമണമുണ്ടായ ചെമ്പരത്തിൽമൂട്ടിൽ സദാനന്ദന്റെ വീട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു എംഎൽഎ. സോളാർ വേലി അടിയന്തരമായി നിർമിക്കും.  കടുവയെ പിടിക്കുവാൻ കൂട് സ്ഥാപിക്കും. കടുവയ്ക്ക് സ്വൈരവിഹാരം നടത്താനുള്ള ഇടം കാട് വളർന്ന് ഉണ്ടായിട്ടുണ്ട്. അത് നീക്കം ചെയ്യുന്ന പ്രവർത്തി വേഗത്തിസദാനനന്ദൻ.ൽ പൂർത്തിയാക്കി പ്രദേശവാസികളുടെ ആശങ്കയ്ക്ക് പരിഹാരം കാണും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top