25 April Thursday

വെള്ളത്തിലായത്‌ 
360 ഹെക്ടർ നെല്ല്‌

വെബ് ഡെസ്‌ക്‌Updated: Tuesday May 24, 2022

മഴയിൽ ഒടിഞ്ഞുവീണ് നശിച്ച നെൽകൃഷി. പന്തളത്ത് നിന്നുള്ള ദൃശ്യം

പത്തനംതിട്ട
അസാനി ചുഴലിക്കാറ്റിന്റെ ഫലമായി ജില്ലയിലുണ്ടായ മഴയിൽ വ്യാപക  കൃഷിനാശം. രണ്ടാഴ്‌ചക്കിടെ നശിച്ചത്‌ 360 ഹെക്ടർ നെല്ല്‌. 
അപ്രതീക്ഷിത മഴയിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിച്ചതും നെൽകർഷകരാണ്‌. പലരുടെയും കൊയ്യാൻ പാകമായ നെല്ല്‌ വെള്ളം കയറി നശിച്ചു. മഴയെ പേടിച്ച്‌ കൊയ്‌തെടുത്തവർ നെല്ല്‌ ഉണക്കാനാവാതെ ദുരിതത്തിലായി. പ്രതീക്ഷിക്കാതെയെത്തിയ വേനൽമഴ കാരണമുണ്ടായ നാശനഷ്‌ടങ്ങൾക്ക്‌ പിന്നാലെയാണ്‌ തുടർച്ചയായി പെയ്‌ത മഴ മൂലമുണ്ടായ പ്രയാസങ്ങൾ. 
വാഴ, തെങ്ങ്‌, കപ്പ, പച്ചക്കറി തുടങ്ങിയവയ്‌ക്കും നാശനഷ്ടം നേരിട്ടിട്ടുണ്ട്‌. 4606 കുലച്ച വാഴയും 5178 കുലയ്‌ക്കാത്ത വാഴയും നശിച്ചു. രണ്ട്‌ ഹെക്ടറിലേറെ കപ്പ, 55 മൂട്‌ കുരുമുളക്‌, കായ്‌ഫലമുള്ള30 തെങ്ങ്‌ എന്നിവയും നശിച്ചിട്ടുണ്ട്‌. തിങ്കളാഴ്‌ച ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞു. ഒറ്റപ്പെട്ടയിടങ്ങളിൽ മാത്രമാണ്‌ പെയ്‌തത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top