28 March Thursday

എസ്എഫ്ഐ അണുനശീകരണം നടത്തി

വെബ് ഡെസ്‌ക്‌Updated: Sunday May 24, 2020

 പത്തനംതിട്ട

എസ്എഫ്ഐ   പത്തനംതിട്ട ഏരിയ കമ്മറ്റി പത്തനംതിട്ട ഏരിയയിലെ മുഴുവൻ സ്കൂളിലും പരീക്ഷ നടക്കുന്ന ക്ലാസ് മുറികളിൽ അണുനശീകരണം നടത്തും. ഏരിയതല ഉദ്ഘാടനം ഓമല്ലൂർ  ഗവ. ഹയർ സെക്കൻഡറി  സ്കൂളിൽ നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് സൂരജ് ,ഏരിയ സെക്രട്ടറി ആശിഷ്, ഏരിയ പ്രസിഡന്റ് ജസ്റ്റിൻ, ശരത് എന്നിവർ പങ്കാളികളായി. പ്രിൻസിപ്പാൾ വിൽസൺ നന്ദി അറിയിച്ചു. 
റാന്നി
റാന്നി ഏരിയ തല ഉദ്ഘാടനം എം എസ് ഹയർ സെക്കൻഡറി സ്കൂളിൽ രാജു ഏബ്രഹാം എംഎൽഎ നിർവഹിച്ചു.ഏരിയ സെക്രട്ടറി കെ ആർ രഞ്ജു, ഏരിയ പ്രസിഡന്റ് എ ബി ആശിഷ്, സിപിഐ എം ഏരിയ സെക്രട്ടറി പി ആർ പ്രസാദ്, വിനീത് വിശ്വൻ,പ്രസു പി നായർ എന്നിവർ സംസാരിച്ചു.
കൊടുമൺ  
കൊടുമൺ ഏരിയതല ഉദ്‌ഘാടനം ഇളമണ്ണൂർ വി എച്ച്എസിൽ ജില്ല പഞ്ചായത്ത് അംഗം അഡ്വ.ആർ ബി രാജീവ് കുമാർ നിർവഹിച്ചു. ഏരിയ പ്രസിഡന്റ് ഫൈസൽ  സലിം അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി മിനുൽ പി ധരൻ സ്വാഗതം പറഞ്ഞു.  വി എസ്‌ അബിൻ കുമാർ, കെ ആർ ഹരീഷ് കുമാർ,  അക്ഷയ്,  ഗോപീകൃഷ്ണ, കെ സുധീഷ്‌, അനന്തു എന്നിവർ സംസാരിച്ചു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top