29 March Friday
റീ സൈക്കിൾ കേരള

സജീവമായി ഏറ്റെടുത്ത് യുവാക്കൾ

വെബ് ഡെസ്‌ക്‌Updated: Sunday May 24, 2020

 പത്തനംതിട്ട

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സമാഹരിച്ച് നൽകുന്നതിന് ഡിവൈഎഫ്ഐയുടെ വ്യത്യസ്ത പരിപാടി "റീ സൈക്കിൾ കേരള' പുരോഗമിക്കുന്നു. ഒരു ഡിവൈഎഫ്ഐ യൂണിറ്റ്  ഒരു ടൺ പഴയ പത്രങ്ങൾ വീടുകളിൽനിന്ന് ശേഖരിക്കുന്ന പ്രവർത്തനം ഏറ്റെടുത്തിരിക്കുകയാണ്.  ഒപ്പം ആക്രി സാധനങ്ങളും ശേഖരിക്കുന്നുണ്ട്. ഇവ വിറ്റ് ലഭിക്കുന്ന പണമാണ് നിധിയിലേക്ക് നൽകുന്നത്.
വള്ളിക്കോട് മേഖലയിലെ വായനശാല യൂണിറ്റ് ശേഖരിച്ച 10,000 രൂപ വിലവരുന്ന പഴയ പത്രങ്ങൾ ജില്ലാ പ്രസിഡന്റ് സംഗേഷ് ജി നായർ ഏറ്റുവാങ്ങി. കോട്ടാങ്ങൽ മേഖലതല ഉദ്ഘാടനം സിപിഐ എം മല്ലപ്പള്ളി ഏരിയ കമ്മിറ്റിയംഗം ഇ കെ അജി നിർവഹിച്ചു. എഴുമറ്റൂർ മേഖലതല ഉദ്ഘാടനം എഴുമറ്റൂർ സഹകരണ ബാങ്ക് പ്രസിഡന്റ് ജോൺസ് വർഗീസ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ അടൂർ മുൻ ഏരിയ കമ്മിറ്റിയംഗം സഫീഷ് അബൂബക്കർ തന്റെ ബൈക്ക്  സിപിഐ എം ലോക്കൽ സെക്രട്ടറി വി വേണുവിന് കൈമാറി. കോന്നി മേഖലാ തല ഉദ്ഘാടനം സിപിഐ എം കോന്നി എരിയ സെക്രട്ടറി ശ്യാംലാൽ ഉപയോഗശൂന്യമായ സാധനങ്ങൾ മേഖല സെക്രട്ടറി ആർ ശ്രീഹരിക്ക് നൽകി നിർവഹിച്ചു. ഐരവണ്ണിൽ സി പിഐ എം ലോക്കൽ സെക്രട്ടറി രഘുനാഥ് ഇടത്തിട്ട ഉദ്ഘാടനം ചെയ്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top