24 April Wednesday

ജനക്ഷേമത്തോടെ 
മൂന്നാം വര്‍ഷത്തിലേക്ക്

വെബ് ഡെസ്‌ക്‌Updated: Friday Mar 24, 2023

 പത്തനംതിട്ട

എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ജില്ലയിൽ എല്ലാ താലൂക്കിലും മന്ത്രിമാരുടെ നേതൃത്വത്തിൽ അദാലത്ത് നടത്തും. ജനങ്ങളുടെ പരാതികൾക്ക് ഉടനടി പരിഹാരം കാണുകയാണ് ലക്ഷ്യം.  മെയ് മാസത്തിലാകും അദാലത്ത്. 
സർക്കാരിന്റെ രണ്ടാം വാർഷികം വിപുലമായി ജില്ലയാകെ ആഘോഷിക്കും. ആഘോഷ പരിപാടികളുടെ ജില്ലാ  ഒരുക്കങ്ങൾക്ക് അടുത്തയാഴ്ച രൂപം നൽകും. ആരോ​ഗ്യ മന്ത്രി വീണാ ജോർജും ജില്ലയിൽ നിന്നുള്ള എല്ലാ എംഎൽഎ മാരും  ആലോചനാ യോ​ഗത്തിൽ പങ്കെടുക്കും. 
കഴിഞ്ഞ വർഷത്തെ പോലെ ജില്ലാതലത്തിൽ ആഘോഷപരിപാടികളും ഉണ്ടാകും. സർക്കാരിന്റെ ക്ഷേമ പദ്ധതികൾ എല്ലാ വിഭാ​ഗം ജനങ്ങളിലെത്തിക്കാനും അർഹരായവർക്കെല്ലാം ആനുകൂല്യം ലഭ്യമാക്കാനും  ഉദ്ദേശിച്ചാണ് താലൂക്ക്  തല അദാലത്ത് നടത്തുന്നത്. ഇത് സംബനധിച്ച് വിശദവിവരം അടുത്താഴ്ച  ഔദ്യോ​ഗികമായി അറിയിക്കും.  ജനങ്ങൾക്ക് പരാതികളും നിവേദനങ്ങളും നൽകാൻ അദാലത്തിൽ അവസരമുണ്ടാകും. 
ജില്ലയിൽ എല്ലാ മണ്ഡലത്തിലും കോടികളുടെ വികസന പദ്ധതികളാണ് നടക്കുന്നത്. പൊതു​ഗതാ​ഗത മേഖലയിലാണ് കൂടുതൽ നിർമാണ പ്രവർത്തനം. സാമൂഹ്യക്ഷേമ പെൻഷനടക്കം സർക്കാരിന്റെ വിവിധ പദ്ധതികൾ അർഹരായവർക്ക് ലഭിക്കുന്നുവെന്ന് ഒന്നു കൂടി ഉറപ്പാക്കാനും അദാലത്തുകൾ സഹായിക്കും. 
എല്ലാവർക്കും വീടെന്ന എൽഡിഎഫ് സർക്കാരിന്റെ പ്രഖ്യാപിത നയം നടപ്പാക്കുന്നതിലും ജില്ല ഏറെ മുന്നിലാണ്. ലൈഫ് മിഷന്റെ ഭാ​ഗമായി  വിവിധ ഘട്ടത്തിൽ നിർമാണം പുരോ​ഗമിക്കുന്ന വീടുകളുടെ ഗുണഭോക്താക്കൾക്ക് അവർ നേരിടുന്ന പ്രയാസങ്ങളും അദാലത്തിൽ നേരിട്ട് ബോധിപ്പിക്കാൻ അവസരമുണ്ടാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top