27 April Saturday

ജ്വലിക്കുന്ന ഓർമകളുമായി ഡിവൈഎഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Friday Mar 24, 2023

 പത്തനംതിട്ട

ഭഗത് സിങ്‌, രാജ്ഗുരു, സുഖ് ദേവ് എന്നിവരുടെ രക്തസാക്ഷി ദിനത്തിൽ ഡിവൈഎഫ്‌ഐ മേഖലാ കേന്ദ്രങ്ങളിൽ രണസ്‌മരണ നടത്തി. ജില്ലാ സെക്രട്ടറി ബി നിസാം പന്തളം മേഖലാ കമ്മിറ്റിയിലും ജില്ലാ പ്രസിഡന്റ് എം സി അനീഷ് കുമാർ തിരുവല്ല ടൗൺ നോർത്ത് മേഖലാ കമ്മിറ്റിയിലും സംസ്ഥാന കമ്മിറ്റി അംഗങ്ങൾ എം അനീഷ് കുമാർ വള്ളിക്കോട് മേഖലാ കമ്മിറ്റിയിലും ജോബി ടി ഈശോ മല്ലപ്പള്ളിയിലും സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എ പത്മകുമാർ കിടങ്ങന്നൂരും ജില്ലാ ജോയിന്റ്‌ സെക്രട്ടറി ജിതിൻ രാജ് സീതത്തോട്ടിലും ഉദ്‌ഘാടനം ചെയ്‌തു. 
ജില്ലാ വൈസ് പ്രസിഡന്റുമാർ സജിത്ത് പി ആനന്ദ് പത്തനംതിട്ട സൗത്തിലും നീതു അജിത്ത് റാന്നിയിലും ജില്ലാ സെക്രട്ടറിയറ്റംഗങ്ങൾ മുഹമ്മദ്‌ അനസ്  തെങ്ങമത്തും വിഷ്ണു ഗോപാൽ ഏഴംകുളം തെക്കും എൻ എസ്‌ രാജീവ്‌ വള്ളംകുളത്തും മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി ലസിതാ നായർ കുളനടയിലും ബാലസംഘം ജില്ലാ പ്രസിഡന്റ് വി കെ നീരജ പെരിങ്ങനാട് തെക്കും രണസ്‌മരണ ഉദ്ഘാടനം ചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top