29 March Friday

ഒരു മാസത്തിനകം 
ഭൂമി ഏറ്റെടുക്കും

വെബ് ഡെസ്‌ക്‌Updated: Monday Jan 24, 2022

 കോഴഞ്ചേരി

കോഴഞ്ചേരി പാലം  നിർമാണത്തിന്  ഫെബ്രുവരി 20നകം ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കാന്‍  തീരുമാനം.  പൊതുമരാമത്ത് സുൂപ്രണ്ടിങ് എന്‍ജിനീയർ സ്ഥല സന്ദർശിച്ച്  റിപ്പോർട്ട്  സമർപ്പിക്കാന്‍ മന്ത്രി മുഹമ്മദ് റിയാസ് നിര്‍ദേശിച്ചു. പാലത്തിന്റെ  നിര്‍മാണ പുരോ​ഗതി വിലയിരുത്താന്‍  ഓൺലൈനില്‍ ചേർന്ന യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. 
നിർദ്ദിഷ്ട കോഴഞ്ചേരി സമാന്തരപാലത്തിന്  344 മീറ്ററാണ്  നീളം. കോഴഞ്ചേരി വൺവേ റോഡിലെ വണ്ടി പ്പേട്ടയ്ക്കു മുന്നിൽ നിന്നും ആരംഭിച്ച് തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് ഒാഫീസിനു മുന്നിലെത്തി കോഴഞ്ചേരി-തിരുവല്ല റോഡിൽ ചേരുന്നതാണ് പാലത്തിന്റെയും റോഡിന്റെയും  ഘടന. 
പഴയപാലം 1948ലാണ് നിർമിച്ചത്. സ്ഥിരം ഉണ്ടാകുന്ന ഗതാഗതക്കുരുക്കിന് പരിഹാരമായി 2018 ഡിസംബർ 27ന് നിർമ്മാണം ആരംഭിച്ചു. 19.69 കോടി നിർമാണ ചിലവ്. രണ്ട് സ്പാനിന്റെയും  ആർച്ചിന്റെയും  കോൺക്രീറ്റ് കഴിഞ്ഞു ആകെ ആവശ്യമായ 5 തൂണുകളും പൂർത്തിയായി. 
പ്രളയം, ലോക് ഡൗൺ അടക്കമുള്ള കാരണങ്ങളാലാണ് ആറാം മാസം മുമ്പ്  പൂർത്തിയാക്കാൻ  ലക്ഷ്യമിട്ട പണി നീണ്ടുപോയത്. കിഫ് ബിയാണ് മേൽനോട്ടം.മാരാമൺ മണൽപ്പുറത്തേയ്ക്ക് ഇറങ്ങാൻ ഇരു വശത്ത് നിന്നും പ്രത്യേക പാതകളുമുണ്ടാകും.
 ആരോഗ്യ  മന്ത്രി വീണാ ജോർജിന്റെ ആവശ്യത്തെ തുടര്‍ന്നായിരുന്നു യോ​ഗം. മന്ത്രിയും യോ​ഗത്തില്‍ പങ്കെടുത്തു.   നിർമാണം വേഗത്തിലാക്കാൻ സ്ഥലം എംഎൽഎ കൂടിയായ മന്ത്രി വീണാ ജോർജ് പൊതുമരാമത്ത്   മന്ത്രിക്ക് കത്തുനൽകിയിരുന്നു.  കലക്ടർ ഡോ. ദിവ്യ  എസ്. അയ്യർ, കെആർഎഫ്ബി ചീഫ് എന്‍ജിനീയർ,  വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top