17 December Wednesday

പോർട്ടബിൾ പ്ലാനറ്റോറിയം പ്രദർശനം

വെബ് ഡെസ്‌ക്‌Updated: Saturday Sep 23, 2023

കുമ്പനാട് ഗവ. യുപി സ്കൂളിലെ ശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പോർട്ടബിൾ പ്ലാനറ്റോറിയം പ്രദർശനം നിരീക്ഷിക്കുന്ന കുട്ടികൾ

 കുമ്പനാട്‌

കുട്ടികളിൽ ബഹിരാകാശരംഗത്തെപ്പറ്റികൂടുതൽ അറിവ് നൽകാനും അഭിരുചി വളർത്താനും വേണ്ടി കുമ്പനാട് ഗവ. യു പി സ്കൂളിലെ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ നടത്തിയ പോർട്ടബിൾ പ്ലാനറ്റോറിയം പ്രദർശനം കുട്ടികൾക്ക്‌ ഏറെ വിജ്ഞാനപ്രദമായി. 
ചാന്ദ്രയാൻ അടക്കം ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ നേട്ടങ്ങളെപ്പറ്റിയും സൗരയൂഥം, ഗ്രഹങ്ങൾ, സൂര്യൻ, ഭൂമി, നക്ഷത്രങ്ങൾ വിവിധയിനം റോക്കറ്റുകൾ ഉപഗ്രഹങ്ങളുടെ വിക്ഷേപണം എന്നിവയെ കൂടുതൽ അടുത്ത് കാണുന്നതിനും അറിയുന്നതിനും പ്രദർശനത്തിലൂടെ കുട്ടികൾക്ക്‌ അവസരം ലഭിച്ചു. തൃശൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മിസ്റ്ററി ഡൂമ്സ് എന്ന സ്ഥാപനത്തിന്റെ സഹകരണത്തോടെയാണ്  പ്രദർശനം ഒരുക്കിയത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top