29 September Friday
മുന്നൊരുക്ക പ്രവർത്തനങ്ങൾ അഞ്ചിന്‌ മുമ്പ് പൂർത്തിയാക്കും

മഴയെത്തും മുമ്പേ

വെബ് ഡെസ്‌ക്‌Updated: Tuesday May 23, 2023

മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി തുമ്പമൺ പഞ്ചായത്തിൽ പ്രസിഡന്റ് റോണി സക്കറിയയുടെ 
നേതൃത്വത്തിൽ ശുചീകരണം നടത്തുന്നു

പത്തനംതിട്ട
മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ജില്ലയിൽ പുരോഗമിക്കുന്നു. ജൂൺ അഞ്ചിന്‌ മുൻപായി ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്ന സർക്കാർ നിർദേശത്തിൽ പ്രവർത്തനങ്ങൾ മുന്നേറുകയാണ്‌. ബ്രഹ്‌മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ മുന്നൊരുക്ക പ്രവർത്തനങ്ങൾ ഏപ്രിലിൽ ആരംഭിച്ചിരുന്നു. ശുചിത്വ മിഷൻ നേതൃത്വത്തിൽ ജില്ലാതല ശുചീകരണ തീവ്രയജ്ജം അടുത്ത ദിവസം നടക്കും.
 ജില്ലയിലെ സർക്കാർ ഓഫീസുകളിലെയും സ്ഥാപനങ്ങളിലെയും ജീവനക്കാർ ശുചീകരണ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകും.  മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി കാര്യങ്ങൾ പൂർത്തിയാക്കി. ത്രിതല പഞ്ചായത്തുകളുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഇപ്പോഴും നടന്ന്‌ വരുന്നു. വാർഡ്‌ തലത്തിൽ ജനപ്രതിനിധികളുടെ സന്ദർശനം ഇതിനോടകം പൂർത്തിയായി. മാലിന്യ സംസ്‌കരണ സംവിധാനങ്ങളെക്കുറിച്ച്‌ ജനങ്ങളിൽ അവബോധം സൃഷ്‌ടിക്കുകയായിരുന്നു ലക്ഷ്യം. 
വീടുകളിലെയും പൊതു ഇടങ്ങളിലെയും ശുചിത്വ സമബന്ധമായ കാര്യങ്ങൾ നേരിൽ കണ്ട്‌ വേണ്ട നിർദേശങ്ങൾ നൽകി. കൂടാതെ മാലിന്യ കൂനകളുള്ള പ്രദേശങ്ങൾ തിരിച്ചറിഞ്ഞ്‌ ഇവ നീക്കം ചെയ്‌തു. ഓരോ പഞ്ചായത്തുകളും ഓരോ തീയതി തെരഞ്ഞെടുത്താണ്‌ ശുചീകരണം നടത്തുന്നത്‌. വാർഡ്‌ തലത്തിൽ ഉൾപ്പടെ ഇത്തരം ശുചീകരണങ്ങൾ ഏറ്റെടുത്ത്‌ നടപ്പിലാക്കി. മുൻ നിശ്‌ചയിച്ച പ്രകാരം ജൂൺ അഞ്ചിന്‌ മുൻപായി തന്നെ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top