02 October Monday

4 സ്‌കൂൾ കെട്ടിടങ്ങൾ മുഖ്യമന്ത്രി 
ഇന്ന്‌ ഉദ്‌ഘാടനം ചെയ്യും

വെബ് ഡെസ്‌ക്‌Updated: Tuesday May 23, 2023
പത്തനംതിട്ട 
അന്താരാഷ്‌ട്ര നിലവാരത്തിൽ നവീകരിച്ച ജില്ലയിലെ സ്‌കൂളുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്‌ച ഉദ്‌ഘാടനം ചെയ്യും. വെട്ടിപ്പുറം ഗവൺമെന്റ് എൽ പി സ്‌കൂൾ, ചന്ദനക്കുന്ന് സരസകവി മൂലൂർ സ്മാരക ഗവൺമെന്റ് യുപി സ്‌കൂൾ, കിഴക്കുപുറം ജിഎച്ച്എസ്എസ് കെട്ടിടം, കലഞ്ഞൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ എന്നിവയാണ്‌ നാടിന്‌ സമർപ്പിക്കുക. 
ചൊവ്വാഴ്ച  രാവിലെ  ഒമ്പതിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്‌ഘാടനം നിർവഹിക്കും. വിദ്യാഭ്യാസ   മന്ത്രി വി ശിവൻകുട്ടി  അധ്യക്ഷനാകും. വെട്ടിപ്പുറം ഗവൺമെന്റ് എൽപി സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽആരോഗ്യ മന്ത്രി വീണാ ജോർജ് ശിലാഫലകം  അനാച്ഛാദനം ചെയ്യും. ആന്റോ ആന്റണി എംപി മുഖ്യാതിഥി ആകും. കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്ലാൻ ഫണ്ടിൽ നിന്നും 1.22 കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമിച്ചത്.  
 ഇലവുംതിട്ട ചന്ദനക്കുന്ന് സരസകവി മൂലൂർ സ്മാരക ഗവൺമെന്റ് യുപി സ്‌കൂൾ കെട്ടിട ശിലാഫലകം ആരോഗ്യ  മന്ത്രി വീണാ ജോർജ്  അനാച്ഛാദനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ അധ്യക്ഷനാകും.    മുൻ എംഎൽഎ കെ സി രാജഗോപാലൻ മുഖ്യപ്രഭാഷണവും സ്‌കൂൾ വാർഷിക ഉദ്ഘാടനവും നടത്തും. കേരള സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്നും അനുവദിച്ച 1.43 കോടി രൂപ ഉപയോഗിച്ചാണ് കെട്ടിട നിർമാണം പൂർത്തിയാക്കിയത്.  
കിഴക്കുപുറം  ജിഎച്ച്എസ്എസിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ പകൽ 11.30ന് നിർവഹിക്കും.  ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തും.  കിഫ്ബി ഫണ്ടിൽ നിന്നും മൂന്നു കോടി രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിർമിച്ചത്.
കലഞ്ഞൂർ ഗവ ഹയർസെക്കൻഡറി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് (മേയ് 23) കലഞ്ഞൂർ ഗവ ഹയർസെക്കൻഡറി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 11.30ന് മുഖ്യമന്ത്രി  ഓൺലൈനായി നിർവഹിക്കും. മുഖ്യതിഥിയായ അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ ശിലാഫലകം അനാഅന്താരാഷ്‌ട്ര നിലവാരത്തിൽ അന്താരാഷ്‌ട്ര നിലവാരത്തിൽ ച്ഛാദനം നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ,  കലക്ടർ ഡോ. ദിവ്യ എസ് അയ്യർ എന്നിവർ മുഖ്യപ്രഭാഷണം നടത്തും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top