13 July Sunday
ആരാധനാലയങ്ങൾക്ക് നേരെയുള്ള ആക്രമണം

ബിജെപി പിന്മാറണം: 
സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Monday May 23, 2022
പെരുനാട് 
പെരുനാടിനെ കലാപഭൂമി ആക്കാനുള്ള ബിജെപി നേതാവിന്റെ നേതൃത്വത്തിലുള്ള ശ്രമങ്ങൾ അവസാനിപ്പിക്കണമെന്ന്‌   സിപിഐ എം പെരുനാട് ഏരിയാ  കമ്മിറ്റി  ആവശ്യപ്പെട്ടു.കഴിഞ്ഞ കുറേ നാളുകളായി ബിജെപി നേതാവിന്റെ   നേതൃത്വത്തിൽ പെരുനാട്ടിൽ അരങ്ങേറുന്ന അക്രമ പ്രവർത്തനങ്ങളുടെ  ഒടുവിലത്തെ സംഭവമാണ്  ശുഭാനന്ദാ ശാന്തി ആശ്രമത്തിലെ ബിജെപി  ആക്രമം. 
എരുവാറ്റുപുഴ, മാടമൺ എന്നിവിടങ്ങളിൽ ഇക്കൂട്ടരുടെ നേതൃത്വത്തിൽ വിവിധ അക്രമങ്ങൾ നടന്നിട്ടുണ്ട്.   മുമ്പും  അക്രമ കേസ്സിൽ പ്രതിയായ മെമ്പറും കൂട്ടാളികളും ഒരു മാസം ഒളിവിൽ പോയതും  അന്നത്തെ ബിജെപിയുടെ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ  ജയിലിൽ കിടന്നതും  ഇവരുടെ നിരന്തര ആക്രമണത്തിന്റെ തെളിവാണ്. ഏതു മതത്തിൽ വിശ്വസിക്കാനും, വിശ്വസിക്കാതിരിക്കാനും ആരാധന നടത്താനും സ്വാതന്ത്ര്യമുളളിടത്ത്  ഇത്തരം അക്രമങ്ങൾ പൗരസ്വാതന്ത്ര്യത്തിന്‍മേലുള്ള  കടന്നുകയറ്റമാണ്. 
ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ നടക്കുന്ന അക്രമങ്ങൾക്ക് തുല്യമായ രീതിയിലാണ് പെരുനാട്ടും അക്രമം അഴിച്ചു വിട്ടത്‌.  ആരാധനാലയങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ നിന്ന് ബിജെപി പിന്മാറണം. പ്രദേശത്ത്‌  സമാധാന അന്തരീക്ഷം നിലനിർത്താൻ  അധികാരികള്‍ ഇടപെടണമെന്നും സിപിഐ എം  പെരുനാട് ഏരിയാ  കമ്മിറ്റി ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top