19 April Friday
ഫുട്ബോളിൽ പത്തനംതിട്ട സിടിഎഫ്‌സി ജേതാക്കൾ

ജില്ലാ ഒളിമ്പിക്‌സിന്‌ 
കൊടിയിറങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Jan 23, 2022

ജില്ലാ ഒളിമ്പിക്സ് ​ഗയിംസ് മത്സര വിജയികൾക്ക് മന്ത്രി റോഷി അഗസ്റ്റിൻ മെഡലുകൾ വിതരണം ചെയ്യുന്നു

 
തിരുവല്ല
ജില്ലാ ഒളിമ്പിക്‌സ്‌ അസോസിയേഷന്‍ നേതൃത്വത്തിൽ 13 മുതൽ നടക്കുന്ന ഒളിമ്പിക്സ്  മത്സരം  സമാപിച്ചു. ഫുട്‌ബോൾ ഫൈനലിൽ പത്തനംതിട്ട സിടിഎഫ്സി തിരുവല്ല മാർത്തോമാ കോളേജിനെ ട്രൈ ബ്രേക്കറിൽ പരാജയപ്പെടുത്തി. 
തിരുവല്ലയിൽ നടന്ന സമാപന സമ്മേളനം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്  കെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. മന്ത്രി റോഷി അഗസ്റ്റിൻ വിജയികൾക്ക് മെഡലുകൾ വിതരണം ചെയ്തു. 
ജില്ലാ ഒളിമ്പിക്സ് അസോസിയേഷൻ സെക്രട്ടറി ആർ പ്രസന്നകുമാർ അധ്യക്ഷനായി. ജോയിന്റ്  സെക്രട്ടറിമാരായ സനൽ ജി പണിക്കർ, മാത്യുസ് കെ ജേക്കബ്, എൻ എം രാജു, ചെറിയാൻ പോളച്ചിറയ്ക്കൽ, ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി ജോയി പൗലോസ്, ജോയിന്റ്  സെക്രട്ടറി റെന്നി വർഗീസ്, ടെന്നീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കുര്യൻ ഫിലിപ്പ് എന്നിവർ സംസാരിച്ചു. റോളർ സ്കേറ്റിങ്  അസോസിയേഷൻ ജില്ലാ പ്രസിഡന്റ്  ചാർളി ചെറിയാൻ, സനൽ ജി പണിക്കർ എന്നിവർ മുഖ്യാതിഥികളായി. 
സൈക്ലിങ് പുരുഷ വിഭാഗത്തിൽ ബിനോ എബ്രഹാം ബോബി, പ്രിയനന്ദൻ, ഓഷോ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വനിതാ വിഭാഗത്തിൽ നിയ സാറ കുഞ്ഞുമോൻ, ശ്രീലക്ഷ്മി, സൂര്യ സന്തോഷ്‌, അഭിരാമി എന്നിവർ  ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വിജയികൾക്ക് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ അനിൽ കുമാർ സമ്മാനങ്ങൾ നൽകി.
സൈക്ലിങ് മത്സരം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ല ഒളിമ്പിക്സ് അസോസിയേഷൻ സെക്രട്ടറി ആർ പ്രസന്നകുമാർ അധ്യക്ഷനായി. സൈക്ലിങ് അസോസിയേഷൻ സെക്രട്ടറി എൻ ചന്ദ്രൻ, റഗ്ബി അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം സി ഡി ജയൻ, ചെയർമാൻ അഡ്വ. രാജീവ്‌, റോളർ സ്‌കേറ്റിങ്‌ ജോയിന്റ് സെക്രട്ടറി ബിജുരാജ്, ജയൻ, ബിനു എന്നിവർ സംസാരിച്ചു. 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top