26 April Friday

വാളകത്തിനാൽ പാടത്ത് 
കനകം വിളയും

വെബ് ഡെസ്‌ക്‌Updated: Tuesday Nov 22, 2022

 പന്തളം

വാളകത്തിനാൽ പുഞ്ചയിൽ 39 വർഷമായി തരിശുകിടന്ന പന്ത്രണ്ടര ഏക്കർ ഇനി പച്ചപുതയ്ക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ  വിത്ത് വിതച്ച്‌ ചടങ്ങ് ഉദ്ഘാടനം ചെയ്തു. 
കരിങ്ങാലിപ്പാടശേഖരത്തിന്റെ ഭാഗമായ വാളകത്തിനാൽ പുഞ്ച കരിങ്ങാലിയുടെ മുകളിലേ അറ്റത്തുള്ള പാടങ്ങളിലൊന്നാണ്. കൃഷി നഷ്ടമായതോടെ കർഷകർ പിൻവാങ്ങിത്തുടങ്ങിയപ്പോൾ തരിശായിപ്പോയ പാടമാണ്. ഈ പാടത്തിന്റെ ബാക്കി ഭാഗങ്ങളെല്ലാം തരിശുരഹിതമായെങ്കിലും പന്ത്രണ്ടര ഏക്കർ ഭാഗം ആരും കൃഷി ചെയ്യാതെ പുല്ലും പായലും പോളയും നിറഞ്ഞ് കിടക്കുകയായിരുന്നു. തരിശുനില കൃഷി പദ്ധതിയുടെ ഭാഗമായി കൃഷിഭവന്റെ സഹായത്തോടെയാണ് കർഷകരായ അമ്പലം നിൽക്കുന്നതിൽ മധുസൂദനൻ നായർ, രാജേന്ദ്രൻ തേക്കുനിൽക്കുന്നതിൽ എന്നിവരുടെ നേതൃത്വത്തിൽ കൃഷി ഇറക്കുന്നത്.
പാടം കൃഷിയോഗ്യമാക്കുന്നതിന് മൂന്നര ലക്ഷത്തോളം രൂപയാണ് ചെലവായത്. കൃഷി ഓഫീസർ സൗമ്യ ശേഖർ, കൃഷി അസിസ്റ്റന്റ് ശാരി ശങ്കർ ഉൾപ്പെടെയുള്ളവർ ഇവർക്ക് പിന്തുണയുമായി എത്തി. നഗരസഭ ചെയർപേഴ്‌സൺ സുശീല സന്തോഷ്, വൈസ് ചെയർപേഴ്‌സൺ യു രമ്യ, കൗൺസിലർമാരായ പന്തളം മഹേഷ്, കെ ആർ രവി, രാധാ വിജയകുമാർ, ബെന്നി മാത്യു, കൃഷി ഓഫീസർ സൗമ്യ ശേഖർ, കൃഷി അസിസ്റ്റന്റ് ശാരി ശങ്കർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top