09 December Saturday
പ്രതി തിങ്കളാഴ്ച വരെ പൊലീസ് കസ്റ്റഡിയില്‍

ജോഷ്വ മാത്യുവുമായി മൈലപ്ര ബാങ്കില്‍ ക്രൈം ബ്രാഞ്ച് തെളിവെടുത്തു

വെബ് ഡെസ്‌ക്‌Updated: Friday Sep 22, 2023
മൈലപ്ര
മൈലപ്ര സർവീസ് സഹകരണ ബാങ്കിലെ തട്ടിപ്പ് സംബന്ധിച്ച് ബാങ്ക് മുൻ സെക്രട്ടറി ജോഷ്വ മാത്യുവിനെ  ക്രൈംബ്രാഞ്ച് വ്യാഴാഴ്ച ബാങ്ക് ഹെഡ് ഓഫീസിലെത്തിച്ച് തെളിവെടുത്തു. തിങ്കളാഴ്ചവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊടുത്തതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് തെളിവെടുത്തത്. വരും ദിവസങ്ങളിലും തെളിവെടുപ്പ് തുടരും. 
ബാങ്കിന്റെ നിയന്ത്രണത്തിൽ പ്രവർത്തിച്ചിരുന്ന മൈ ഫുഡ് റോളർ ഫാക്ടറിയിലേക്ക് ​ഗോതമ്പ് വാങ്ങിയതിൽ 3.9 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്ന കേസിലാണ് തെളിവെടുപ്പ്. യുഡിഎഫ് നിയന്ത്രണത്തിലുള്ല ബാങ്കിലാണ് തട്ടിപ്പ് നടന്നത്. 11 അം​ഗ ഭരണസമിതിയിൽ ഏഴും യുഡിഎഫ് അം​ഗങ്ങളായിരുന്നു. ആട്ട ഫാക്ടറയിലേക്ക് ​ഗോതമ്പ് വാങ്ങിയതിൽ 3,94,57,566 രൂപയുടെ ​ഗോതമ്പ് സ്റ്റോക്കിൽ കാണാത്തതിനെ  തുടർന്ന് 2022ൽ അസി. രജിസ്ട്രാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 12നാണ് ക്രൈംബ്രാ‍ഞ്ച് ജോഷ്വാ മാത്യുവിനെ അറസ്റ്റ് ചെയ്തത്. കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മുൻ സംസ്ഥാന വൈസ്പ്രസിഡന്റ് കൂടിയാണ് ജോഷ്വ. ബാങ്കിൽ നിന്ന് 86 കോടിയുടെ മറ്റൊരു തട്ടിപ്പും ഇതോടനുബന്ധിച്ച് തന്നെ ക്രൈംബാഞ്ച് അന്വേഷിച്ച് വരുന്നു.  ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം എ അബ്ദുൾ റഹീമനാണ് രണ്ട് കേസിന്റെയും അന്വേഷണ ചുമതല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
-----
-----
 Top