24 April Wednesday

പമ്പയിൽ മാലിന്യം തള്ളിയാൽ 
നടപടി : മന്ത്രി വീണാ ജോർജ്

വെബ് ഡെസ്‌ക്‌Updated: Monday May 22, 2023

നവകേരളം വൃത്തിയുള്ള കേരളം' കാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി കോഴഞ്ചേരി പഞ്ചായത്ത് സംഘടിപ്പിച്ച ‘ശുചിത്വ ഹർത്താൽ' ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യുന്നു

കോഴഞ്ചേരി
പമ്പാനദി കരകളിൽ മാലിന്യം വലിച്ചെറിയുന്നവരെ ക്യാമറ സ്ഥാപിച്ച്  കണ്ടെത്തി കർശന നടപടി സ്വീകരിക്കുമെന്ന്‌  മന്ത്രി വീണാ ജോർജ് പറഞ്ഞു. 'നവകേരളം വൃത്തിയുള്ള കേരളം' കാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി കോഴഞ്ചേരി പഞ്ചായത്ത് സംഘടിപ്പിച്ച ‘ശുചിത്വ ഹർത്താൽ' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നിയമങ്ങളുടെ അഭാവമല്ല ഇത്തരം പ്രവണതകൾക്ക് കാരണമെന്നും കോഴഞ്ചേരിയിലെ ജനങ്ങളുടെ ആരോഗ്യത്തിന് കർശന നടപടികൾ അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.
എന്റെ നാട്, എന്റെ വീട്, എന്റെ പരിസരം ഇവ വൃത്തിയായി സൂക്ഷിക്കുക എന്നത് അവരവരുടെ ഉത്തരവാദിത്തമാണ്. മഴക്കാല പൂർവ ശുചീകരണപ്രവർത്തനങ്ങൾ മാത്രമല്ല, ഇതൊരു തുടർപ്രവർത്തനമായി കണ്ട് ഓരോരുത്തരും ഇതിൽ ഇടപെടണം. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ടൗൺ പ്ലാനിങ്ങിനായി തിരഞ്ഞെടുത്ത മൂന്ന് നഗരങ്ങളിൽ ഒന്ന് കോഴഞ്ചേരി ആണെന്നും പുതിയ പാലത്തിന്റെ നിർമാണം  നടക്കുന്നതിനോടനുബന്ധിച്ച് ആവശ്യമായ ഗതാഗതക്രമീകരണങ്ങൾ കൊണ്ടുവരണമെന്നും മന്ത്രി പറഞ്ഞു.
പഞ്ചായത്തിലെ എല്ലാ വ്യാപാര വിദ്യാഭ്യാസ സ്ഥാപങ്ങളുടെയും ക്ലബ്ബുകളുടെയും സന്നദ്ധ സംഘടനകളുടെയും പങ്കാളിത്തത്തോടെയാണ് 'ശുചിത്വ ഹർത്താൽ' സംഘടിപ്പിച്ചത്. 
പഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം സാറ  തോമസ്,  പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി സുരേഷ്, ശുചിത്വ കമ്മിറ്റി പഞ്ചായത്ത് കോ-ഓർഡിനേറ്റർ ബിജിലി പി ഈശോ, ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സോണി കൊച്ചുതുണ്ടിൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സുമിത ഉദയകുമാർ, വാർഡ് അംഗങ്ങളായ ഗീതു മുരളി, ടി ടി വാസു, സാലി ഫിലിപ്പ്, സി എം  മേരിക്കുട്ടി, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്‌സൺ സുധ ശിവദാസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്‌ കെ സുനിൽകുമാർ, ഹരിതകർമ സേനാംഗങ്ങൾ, കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ്‌സ് അസോസിയേഷൻ പ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രവർത്തകർ, പൊയ്യാനിൽ നഴ്‌സിംഗ് കോളജ് വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top