25 April Thursday

വനദിനത്തിൽ 
മരമുത്തശ്ശിക്ക്‌ ആദരവ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Mar 22, 2023

അടൂർ ഗാന്ധി സ്മൃതി മൈതാനിയിലെ മരമുത്തശ്ശിയെ ആദരിക്കുന്നു

അടൂർ 
ലോക വന ദിനത്തോടനുബന്ധിച്ച് മര മത്തശ്ശിക്ക് ആദരവ്. അടൂർ സെൻട്രൽ ജങ്ഷനിലെ ഗാന്ധി സ്മൃതി മൈതാനിക്ക് തണലേകി നൂറ്റാണ്ടിന്റെ പഴക്കമുള്ള മരമുത്തശ്ശിയെയാണ്  സംസ്ഥാന പരിസ്ഥിതി സമിതിയുടെ അഭിമുഖ്യത്തിൽ ആദരിച്ചത്. സംസ്ഥാനത്തെ പതിനാലു ജില്ലകളിലും നടക്കുന്ന വിവിധ വനദിന പരിപാടികളുടെ ഭാഗമായാണ്  ആദരവ്‌ സംഘടിപ്പിച്ചത്. പരിസ്ഥിതി സമിതി സംസ്ഥാന പ്രസിഡന്റ് ഫാ. ഗീവർഗ്ഗീസ് ബ്ലാഹേത്ത്‌ അധ്യക്ഷനായി. ആദരവ് യോഗം നഗരസഭാ കൗൺസിലർ അഡ്വ എസ് ഷാജഹാൻ ഉദ്‌ഘാടനം ചെയ്തു  .
സംസ്ഥാന സെക്രട്ടറി വി കെ സ്റ്റാൻലി, വി ആർ പത്മകുമാർ, മാത്യു വിരപ്പള്ളി, എ വി ജോർജ്, ഡോ. സെറീന ശരത്, രാജൻ വർഗ്ഗീസ്, ജേക്കബ് മാത്യു പടിപ്പുരയിൽ , തോമസ് ജോർജ് മുകളും പ്ലാവിൽ  എന്നിവർ സംസാരിച്ചു. സംസ്ഥാന പരിസ്ഥിതി സമിതിയുടെ ലോഗോ പ്രകാശനവും നടന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top