പത്തനംതിട്ട
വിദ്യാർഥികൾക്ക് വിതരണം ചെയ്യാനുള്ള അരിയും അടുത്ത അധ്യയന വർഷത്തേയ്‌ക്കുള്ള പുസ്‌തകങ്ങളും തയ്യാർ. സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ അംഗങ്ങളായുള്ള മുഴുവൻ വിദ്യാർഥികൾക്കും അഞ്ച് കിലോ അരിയാണ് സൗജന്യമായി വിതരണം ചെയ്യുന്നത്. ജില്ലയിലെ വിദ്യാർഥികൾക്ക് വിതരണം ചെയ്യാനുള്ള അരി മാവേലി സ്റ്റോറുകൾ തിങ്കളാഴ്‌ച മുതൽ സ്‌കൂളുകളിൽ എത്തിച്ച് തുടങ്ങി. ചില സ്‌കൂളുകൾ തിങ്കളാഴ്‌ച തന്നെ അരി വിദ്യാർഥികൾക്ക് വിതരണം ചെയ്‌തു. ബുധനാഴ്‌ചയോടെ എല്ലാ സ്‌കൂളുകളിലും വിതരണത്തിനായി അരി എത്തും.
ജില്ലയിൽ 691 സ്‌കൂളുകളിലായി 56,401 വിദ്യാർഥികൾക്ക് മൂന്ന് ലക്ഷത്തോളം കിലോ അരിയാണ് വിതരണം ചെയ്യുന്നത്. കോവിഡ് സമയത്ത് എല്ലാ വിദ്യാർഥികൾക്കും കിറ്റുകളും വിതരണം ചെയ്‌തിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..