20 April Saturday
കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്‌

വിജയമുറപ്പിച്ച്‌ എസ്‌എഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Saturday Jan 22, 2022

 പത്തനംതിട്ട

കേരള സർവകലാശാല തെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലയിലെ കലാലയങ്ങളിൽ തെരഞ്ഞെടുപ്പിന്‌ മുൻപേ വിജയമുറപ്പിച്ച്‌ എസ്‌എഫ്‌ഐ. നാമനിർദേശ പത്രിക സമർപ്പിച്ചപ്പോൾ തന്നെ കലഞ്ഞൂർ ഐഎച്ച്‌ആർഡി കോളേജിലെ ഒമ്പതിൽ എട്ട്‌ സീറ്റിലും എസ്എഫ്ഐ എതിരില്ലാതെ വിജയിച്ചു. വൈസ് ചെയർപേഴ്സൺ അനഘ, ജനറൽ സെക്രട്ടറി ശരത്, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരായ എബിൻ, നിരെഷ്, മാഗസിൻ എഡിറ്റർ കെനസ് മോൻസി, ആർട്സ് ക്ലബ് സെക്രട്ടറി ശിൽപ, ഒന്നാം വർഷ വിദ്യാർഥി പ്രതിനിധി അഭിജിത്ത്, രണ്ടാം വർഷ വിദ്യാർഥി പ്രതിനിധി നബീൽ, വിദ്യാർഥി പ്രതിനിധി അഖില എന്നിവരെയാണ് എതിരില്ലാതെ തെരഞ്ഞെടുത്തത്. ചെയർമാൻ സ്ഥാനത്തേക്ക് മാത്രമാണ് ഇനി മത്സരമുള്ളത്. 
അടൂർ സെന്റ് സിറിൾസ് കോളേജിൽ 14ൽ ആറ്‌ സീറ്റിൽ എസ്എഫ്ഐ എതിരില്ലാതെ വിജയിച്ചു. മാഗസിൻ എഡിറ്റർ അഭയ് രാജ്, വിദ്യാർഥിനി പ്രതിനിധികളായി സുരഭി, തേജസി, മൂന്നാം വർഷ യുജി പ്രതിനിധിയായി സാന്ദ്ര, ഒന്നാം വർഷ പിജി പ്രതിനിധി ആര്യ കൃഷ്ണൻ, രണ്ടാം വർഷ പിജി പ്രതിനിധി പ്രഭവ് എന്നിവരെയാണ് എതിരില്ലാതെ തെരഞ്ഞെടുത്തത്. 25ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരം നടക്കാനുള്ള സീറ്റുകളിലും എസ്എഫ്ഐ ഉജ്വല വിജയം നേടുമെന്ന് ജില്ലാ സെക്രട്ടറി ശരത്‌ ശശിധരൻ, ജില്ലാ പ്രസിഡന്റ് അമൽ എബ്രഹാം എന്നിവർ പറഞ്ഞു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top