29 March Friday

സിഐടിയു പ്രചാരണ ജാഥകൾ ഇന്നും നാളെയും

വെബ് ഡെസ്‌ക്‌Updated: Friday Jan 22, 2021
പത്തനംതിട്ട
കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ  നയങ്ങൾക്കെതിരെ സിഐടിയു ജില്ലാ കമ്മി നേതൃത്വത്തിൽ നടത്തുന്ന രണ്ടു പ്രചാണ ജാഥകൾ വെള്ളിയാഴ്‌ച ആരംഭിക്കും. 
കേന്ദ്ര സർക്കാരിന്റെ നാല് ലേബർ കോഡുകളും റദ്ദാക്കുക, മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കുക, വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കുക, സ്വകാര്യവൽക്കരണം നിർത്തുക, നികുതിദായകരല്ലാത്ത കുടുംബങ്ങൾക്ക് പ്രതിമാസം 7500 രൂപ വീതം നൽകുക,  എല്ലാ ദരിദ്രർക്കും ആളൊന്നിന് 10 കിലോ ഭക്ഷ്യധാന്യം എല്ലാമാസവും സൗജന്യമായി നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ സിഐടിയു  രണ്ട്‌  പ്രചാരണ ജാഥകൾ നടത്തുന്നത്‌. വെള്ളിയാഴ്ച രാവിലെ  പന്തളത്തുനിന്ന്‌ ആരംഭിക്കുന്ന ജാഥാ കോന്നിയിൽ   അവസാനിക്കും. ജാഥ സിപി ഐ എം സംസ്ഥാന കമ്മിറ്റി അംഗം ആർ ഉണ്ണികൃഷ്ണ പിള്ള  ഉദ്ഘാടനം ചെയ്യും. സിഐടി യു ജില്ലാ ട്രഷറർ ആർ സനൽ കുമാറാണ്‌ ജാഥാക്യാപ്റ്റൻ.  
 ജില്ലാ വൈസ് പ്രസിഡന്റ്‌ കെ   കെ ശ്രീധരൻ വൈസ്‌ ക്യാപ്റ്റനും ജോയിൻ സെക്രട്ടറി പി രവീന്ദ്രൻ മാനേജരുമാണ്‌.  ആർ  ശിവദാസൻ,
പ്രകാശ്, എം വി പ്രഭാവതി, നന്ദിനി സോമരാജൻ എന്നിവരാണ്‌  ജാഥ അംഗങ്ങൾ.   വൈകിട്ട്‌  ജാഥ കോന്നിയിൽ സമാപിക്കും.
തിരുവല്ല കടപ്രയിൽനിന്ന്‌ ആരംഭിക്കുന്ന പ്രചാരണജാഥ വെച്ചൂച്ചിറയിൽ അവസാനിക്കും. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം  അഡ്വ.  കെ അനന്തഗോപൻ ഉദ്ഘാടനം ചെയ്യും. 
സിഐടിയു ജില്ലാ പ്രസിഡന്റ് കെ സി രാജഗോപാലൻ ക്യാപ്റ്റനായ ജാഥയിൽ  ജില്ലാ ജോ. സെക്രട്ടറി എസ് ഹരിദാസ് ആണ്‌  വൈസ് ക്യാപ്റ്റൻ. ജില്ലാ വൈസ് പ്രസിഡന്റ്‌ എം വി സഞ്ജുവാണ്‌ ജാഥാ മാനേജർ. അമൃതം ഗോകുലൻ, ജി ഗിരീഷ്‌‌കുമാർ, ദീപ കോമളൻ എന്നിവർ ജാഥ അംഗങ്ങളായിരിക്കും. 23ന്‌ വൈകിട്ട് രണ്ട് ജാഥകളും പത്തനംതിട്ടയിൽ സമാപിക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top