25 April Thursday

കോന്നിയിലെ 3 കോളനികളുടെ വികസനത്തിനായി 2 കോടി

വെബ് ഡെസ്‌ക്‌Updated: Friday Jan 22, 2021
കോന്നി 
കോന്നി നിയോജക മണ്ഡലത്തിലെ മൂന്ന് കോളനികളുടെ സമഗ്ര വികസനത്തിനായി രണ്ട് കോടി രൂപ അനുവദിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. പട്ടികജാതി വികസന വകുപ്പിന്റെ അംബേദ്കർ ഗ്രാമവികസന പദ്ധതിയിലുൾപ്പെടുത്തിയാണ് തുക അനുവദിച്ച് ഭരണാനുമതി ലഭിച്ചത്.
ചിറ്റാർ പഞ്ചായത്തിലെ മണക്കയം കോളനിയ്ക്ക് ഒരു കോടി രൂപയും, മൈലപ്ര പഞ്ചായത്തിലെ ചക്കോലേത്ത്, കുണ്ടയം എന്നീ കോളനികൾക്ക് ഒരു കോടി രൂപയുമാണ് അനുവദിച്ചത്.കോളനിയുടെ അടിസ്ഥാന സൗകര്യങ്ങളുടെ സമഗ്രവികസനം മുൻനിർത്തിയാണ് തുക അനുവദിച്ചത്. 
കോളനികളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതകൾ പരിഹരിക്കാനുള്ള പദ്ധതികളാണ് മുൻഗണന നൽകി ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്നതെന്ന് എംഎൽഎ പറഞ്ഞു.പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കാനുള്ള നടപടികൾ  കൈക്കൊള്ളുമെന്നും, അതിനായുള്ള യോഗം ഉടൻ ചേരുമെന്നും എംഎൽഎ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top