17 April Wednesday
മുൻകരുതലിന്‌ കലക്ടറുടെ ഉത്തരവ്

44 മേഖലകളിലെ 
ജനങ്ങളെ മാറ്റണം

വെബ് ഡെസ്‌ക്‌Updated: Thursday Oct 21, 2021
പത്തനംതിട്ട
ജില്ലയിൽ ശക്തമായ മഴയും, മണ്ണിടിച്ചിലും, മറ്റ് പ്രകൃതിക്ഷോഭങ്ങളും ഉണ്ടാകാൻ സാധ്യതയുള്ള 44 പ്രദേശങ്ങളിൽ ആവശ്യമെങ്കിൽ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പിലേക്ക് ജനങ്ങളെ മാറ്റിപാർപ്പിക്കാൻ കലക്ടർ ഡോ. ദിവ്യ എസ് അയ്യർ ഉത്തരവ് പുറപ്പെടുവിച്ചു.
കോന്നി, റാന്നി, കോഴഞ്ചേരി, അടൂർ താലൂക്കുകളിലാണ്   ജില്ലയിൽ ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത കൂടുതലുള്ള പ്രദേശങ്ങളുള്ളത്. ജിയോളജിക്കൽ സർവെ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിദഗ്ധ സമിതിയും ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുണ്ടെന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരെ മാറ്റി പാർപ്പിക്കാൻ നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
കോന്നി താലൂക്കിലെ സീതത്തോട് വില്ലേജിൽ  മൂന്നുകല്ല്, 86 ബ്ലോക്ക്, തേക്കുംമൂട്, കൊച്ചുകോയിക്കൽ, 22 ബ്ലോക്ക്, ഫോർത്ത് ബ്ലോക്ക്, മുണ്ടൻപാറ ഒന്ന്, മുണ്ടൻപാറ ഒന്ന് രണ്ടാംഭാഗം, മുണ്ടൻപാറ രണ്ട്, മുണ്ടൻപാറ മൂന്ന്, മുണ്ടൻപാറ രണ്ട് രണ്ടാം ഭാഗം, മുണ്ടൻപാറ നാല്, മുണ്ടൻപാറ അഞ്ച്, മുട്ടക്കുഴി എന്നിവയും അരുവാപ്പുലം വില്ലേജിലെ മുട്ടക്കുഴി, ചിറ്റാർ വില്ലേജിൽ വലിയകുളങ്ങര വാലി ഒന്ന്, വലിയകുളങ്ങര വാലി രണ്ട്, വലിയകുളങ്ങര വാലി മൂന്ന്, മീൻകുഴിതടം, മീൻകുഴിതടം രണ്ടാം ഭാഗം, ട്രാൻസ്‌ഫോർമർപടി് തണ്ണിത്തോട് വില്ലേജിൽ മേലേപൂച്ചക്കുളം, മേലേപൂച്ചക്കുളം രണ്ടാം ഭാഗം, മേലേപൂച്ചക്കുളം മൂന്നാം ഭാഗവും  സാധ്യതയുള്ള ഇടമാണ്‌. റാന്നി താലൂക്കിലെ പെരുനാട് വില്ലേജിൽ ബിമരം കോളനി ഒന്ന്, ബിമരം കോളനി രണ്ട്, ബിമരം കോളനി മൂന്ന്, ഹാരിസൻ പ്ലാന്റേഷൻ, അട്ടത്തോട്. കൊല്ലമുള വില്ലേജിൽ  കൊല്ലമുള ഒന്ന്, കൊല്ലമുള രണ്ട്, കൊല്ലമുള മൂന്ന്, അയ്യൻമല, കോഴഞ്ചേരി താലൂക്കിൽ നാരങ്ങാനം വില്ലേജിലെ പുന്നശേരി കോളനി, പത്തനംതിട്ട വില്ലേജിലെ കളീയിക്കപ്പടി, അടൂർ താലൂക്കിലെ ഏറത്ത് വില്ലേജിൽ കന്നിമല, പുലിമല, കിളിവയൽ. ഏനാദിമംഗലം വില്ലേജിലെ - അഞ്ചുമല (ആയിരംതോന്നിമല), കുറുമ്പുകര ക്വാറി ഒന്ന്, കുറുമ്പുകര ക്വാറി രണ്ട്, തേപ്പുപാറ. അടൂർ താലൂക്കിൽ കുരമ്പാല വില്ലേജിലെ അതിരമല ഭാഗവും  സാധ്യതയുള്ള ഇടമാണ്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top