20 April Saturday
എംഎൽഎ ഇടപെട്ടു

മണ്ണിടിച്ചിൽ സാധ്യത 
ജനങ്ങളെ മാറ്റി

വെബ് ഡെസ്‌ക്‌Updated: Thursday Oct 21, 2021

അഡ്വ. പ്രമോദ് നാരായൺ എംഎൽഎയുടെ നേതൃത്വത്തിൽ അട്ടത്തോട് മേഖല സന്ദർശിക്കുന്നു

റാന്നി
റാന്നിയുടെ കിഴക്കൻ മലയോര മേഖലകളിൽ മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ ജനങ്ങളെ അടിയന്തരമായി ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ  എംഎൽഎ നേരിട്ടെത്തി നടപടി സ്വീകരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം കനത്ത മഴയുണ്ടാകുമെന്ന് റവന്യൂ മന്ത്രി കെ രാജൻ, കലക്ടർ ദിവ്യ എസ് അയ്യർ എന്നിവർ  അറിയിച്ചതിനെ തുടർന്നാണ് അടിയന്തിര സന്ദർശനം നടത്തി വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്.
മഴ കനത്തതോടെ മണ്ണിടിച്ചിൽ സാധ്യതയുള്ള പെരുനാട് പഞ്ചായത്തിലെ കിഴക്കൻ മേഖലയിലെ അട്ടത്തോട് കിഴക്കേക്കര, അട്ടത്തോട് പടിഞ്ഞാറെക്കര, നാറാണംതോട് എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളും പ്രശ്നബാധിത മേഖലകളും അഡ്വ. പ്രമോദ് നാരായൺ എംഎൽഎയുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി.  പെരുനാട് പഞ്ചായത്തിലെ ഉൾപ്രദേശമായ മണക്കയം ബിമ്മരത്ത് മണ്ണിടിച്ചിൽ സാധ്യത കൂടുതൽ  ഉള്ളതിനാൽ  അവിടെയുള്ള 21 കുടുംബങ്ങളിലെ 83 ആളുകളെ ബിമ്മരം കമ്മ്യൂണിറ്റി ഹാളിലേക്ക് ഉടൻതന്നെ മാറ്റിപ്പർപ്പിക്കാനും ഭക്ഷണവും കുടിവെള്ളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കുവാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക്‌ നിർദേശം നൽകി. ഇവിടേക്ക് ഒരു സിവിൽ പൊലീസ് ഉദ്യോഗസ്ഥന്റെ സേവനം ഉറപ്പാക്കാൻ പൊലീസിനു നിർദേശം നൽകി. കമ്മ്യൂണിറ്റി ഹാളിൽ ആന്റിജൻ ടെസ്റ്റ് ചെയ്യാനുള്ള് സൗകര്യങ്ങളും ആവശ്യത്തിന് മരുന്നുകളും പകർച്ച വ്യാധി പ്രതിരോധമരുന്നുകളും ഉറപ്പാക്കാൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിട്ടുണ്ട്. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ എസ് ഗോപി, ഡെപ്യൂട്ടി കലക്ടർ രാജലക്ഷ്മി, തഹസീൽദാർ നവീൻ ബാബു, റോബിൻ കെ തോമസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top