25 April Thursday

427 പേര്‍ക്ക് കൂടി, 
583 രോഗമുക്തർ

വെബ് ഡെസ്‌ക്‌Updated: Thursday Oct 21, 2021
പത്തനംതിട്ട
ജില്ലയിൽ ബുധനാഴ്‌ച 427 പേർക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. മൂന്നുപേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതും 424 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത നാലു പേരുണ്ട്.  583 പേർ രോഗമുക്തരായി. 
ജില്ലയിൽ ഇതുവരെ ആകെ 188192 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 180635 പേർ സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ബുധനാഴ്‌ച ജില്ലയിൽ കോവിഡ് -19 ബാധിതരായ ഒൻപതു പേരുടെ മരണം റിപ്പോർട്ട് ചെയ്തു. 1) അരുവാപ്പുലം സ്വദേശി (79), 2) കൊറ്റനാട് സ്വദേശി (82), 
3) കുന്നന്താനം സ്വദേശി (57), 4) പ്രമാടം സ്വദേശി (83), 5) കൊറ്റനാട് സ്വദേശി (76), 6) പന്തളം-തെക്കേക്കര സ്വദേശി (70), 7) ഏനാദിമംഗലം സ്വദേശി (22), 
8) തിരുവല്ല സ്വദേശി (75), 9) കുളനട സ്വദേശി (62) എന്നിവരാണ്‌ മരിച്ചത്‌. 
രോഗമുക്തരായവരുടെ എണ്ണം 182954 ആണ്. ജില്ലക്കാരായ 4018 പേർ രോഗികളായുണ്ട്. ഇതിൽ 3828 പേർ ജില്ലയിലും 190 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയിൽ ആകെ 9687 പേർ നിരീക്ഷണത്തിലാണ്. 2417 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top