കൂടൽ
ഇഞ്ചപ്പാറയിൽ ജനങ്ങൾക്കിടയിൽ ഭീതി പരത്തിയിരുന്ന പുലി ഒടുവിൽ കൂട്ടിലായി. ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് പുലി കൂട്ടിലായത്. പ്രദേശവാസികൾ അറിയിച്ചതനുസരിച്ച് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി. പുലിയെ സുരക്ഷിതമായി മാറ്റുന്നതിനുള്ള ഒരുക്കത്തിലാണ്. നാട്ടുകാർക്ക് ഭീതി പരത്തിയിരുന്ന പുലി കൂട്ടിലായതോടെ നാട്ടുകാർ തടിച്ചുകൂടി. പുലിയിറങ്ങിയതായി നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് വനംവകുപ്പ് അധികൃതർ സ്ഥാപിച്ച കൂട്ടിലാണ് ഇപ്പോൾ പുലി അകപ്പെട്ടത്. ഉയർന്ന ഉദ്യോസ്ഥർ സ്ഥലത്തെത്തിയതിനു ശേഷമേ പുലിയെ എവിടേക്കാണ് മാറ്റുന്നതെന്ന് അറിയാനാവൂ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..