തിരുവല്ല
തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം കുടിശ്ശിക വരുത്തിയ കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച് ബുധനാഴ്ച തൊഴിലാളികൾ തൊഴിലിടങ്ങളിൽ ബാഡ്ജ് ധരിച്ചാണ് ജോലിക്കെത്തിയത്. ജില്ലയിൽ ഉടനീളം ഒഴിവ് സമയം പ്രതിഷേധയോഗം ചേർന്നു.
യൂണിയൻ ജില്ലാ സെക്രട്ടറി അഡ്വ.ആർ സനൽകുമാർ, പി ആർ പ്രസാദ്, ജില്ലാ പ്രസിഡന്റ് എസ് ഭദ്രകുമാരി, യൂണിയൻ സംസ്ഥാന കമ്മറ്റി അംഗങ്ങളായ റോയ് ഫിലിപ്പ്, സൗദാ രാജൻ എന്നിവർ വിവിധ യോഗങ്ങൾ ഉദ്ഘാടനം ചെയ്തു. 24 കോടി രൂപയാണ് ജില്ലയിലെ തൊഴിലാളികളുടെ കൂലി കുടിശ്ശികയുള്ളത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..