25 April Thursday
അങ്കണവാടി വർക്കേഴ്‌സ്‌ ജില്ലാ സമ്മേളനം

സർക്കാർ ജീവനക്കാരായി അംഗീകരിക്കണം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 21, 2022
പത്തനംതിട്ട 
അങ്കണവാടി ജീവനക്കാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കണമെന്ന്‌ അങ്കണവാടി വർക്കേഴ്‌സ്‌ ആൻഡ്‌ ഹെൽപ്പേഴ്‌സ്‌ യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം കേന്ദ്രസർക്കാരിനോട്‌ ആവശ്യപ്പെട്ടു. 47 വർഷമായി കേന്ദ്രസർക്കാർ അങ്കണവാടി ജീവനക്കാരെ അവഗണിക്കുകയാണെന്ന്‌ സമ്മേളനം വിലയിരുത്തി. അമ്പിളിനഗറിൽ (ഗീതാഞ്ജലി ഓഡിറ്റോറിയം) നടന്ന സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി പി ജെ അജയകുമാർ ഉദ്‌ഘാടനം ചെയ്‌തു. പതാക ഉയർത്തലിനും പുഷ്‌പാർച്ചനയ്‌ക്കും ശേഷം നടന്ന സമ്മേളനത്തിൽ വി ജി ശ്രീലേഖ അധ്യക്ഷയായി. 
ജനറൽ സെക്രട്ടറി കെ കെ പ്രസന്നകുമാരി സംഘടനാ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി സതി വിജയൻ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. ലതാകുമാരി സ്വാഗതം പറഞ്ഞു. 
ജനപ്രതിനിധികളേയും അവാർഡ്‌ ലഭിച്ചവരെയും അനുമോദിച്ചു. വിരമിച്ചവർക്ക്‌ യാത്രയയപ്പ്‌ നൽകി. ജില്ലാ പഞ്ചായത്തംഗം സി കെ ലതാകുമാരി, ഓമല്ലൂർ പഞ്ചായത്തംഗം സുജാത, സി കെ ശാരദ എന്നിവരെയാണ്‌ അനുമോദിച്ചത്‌. സിഐടിയു ജില്ലാ പ്രസിഡന്റ്‌ കെ സി രാജഗോപാലൻ, അമൃതം ഗോകുലൻ, സൂസൻ, കൃഷ്‌ണലത എന്നിവർ സംസാരിച്ചു.  
ഭാരവാഹികളായി വി ജി ശ്രീലേഖ (പ്രസിഡന്റ്‌), സതി വിജയൻ (സെക്രട്ടറി), ലതാകുമാരി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top