20 April Saturday

സിഎഫ്ആർഡി കോളജിലെ പരിമിതി പരിഹരിക്കും: മന്ത്രി ജി ആർ അനിൽ

വെബ് ഡെസ്‌ക്‌Updated: Saturday May 21, 2022

 കോന്നി 

പെരിഞ്ഞൊട്ടയ്ക്കൽ സിഎഫ്ആർഡി കോളജിൽ നിലവിലുള്ള പരിമിതികൾ ഘട്ടം ഘട്ടമായി മാറ്റി എടുക്കുമെന്ന് ഭക്ഷ്യമന്ത്രി അഡ്വ. ജി ആർ അനിൽ പറഞ്ഞു. ഭക്ഷ്യ- പൊതു- വിതരണ, ഉപഭോക്തൃകാര്യ വകുപ്പിലെ ജീവനക്കാർക്ക് റസിഡൻഷ്യൽ ട്രെയിനിങിന്‌ ആവശ്യമായ ഡോർമെറ്ററി കെട്ടിടത്തിന്റെ ശിലാ സ്ഥാപന കർമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രഖ്യാപിക്കുന്ന പദ്ധതികൾ 100 ശതമാനം യഥാർഥ്യമാക്കും. സർക്കാരിന്റെ 100 ദിന കർമ പദ്ധതിയിൽ സിഎഫ്ആർഡിക്ക് പ്രത്യേക പരിഗണനയാണ് നൽകുന്നതെന്ന്‌ മന്ത്രി പറഞ്ഞു. അത്യാവശ്യഘട്ടത്തിൽ നടത്തേണ്ട പരിശോധനകൾ നടത്താനായി ഭക്ഷ്യ- പൊതു- വിതരണ, ഉപഭോക്തൃ കാര്യ വകുപ്പിലെ ജീവനക്കാർക്ക് പരിശീലനം നൽകാനും ചട്ടങ്ങളെക്കുറിച്ചും നിയമങ്ങളെക്കുറിച്ചും  ജീവനക്കാരിൽ അവബോധം സൃഷ്ടിക്കാനും കൂടിയാണ്  ഡോർമെറ്ററി കെട്ടിടം കൊണ്ട് ഉദ്ദേശിക്കുന്നത്.
കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി അധ്യക്ഷയായി. സിഎഫ്ആർഡി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. സഞ്ജീവ് പട്ജോഷി മുഖ്യ പ്രഭാഷണം നടത്തി. അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി മലയാലപ്പുഴ ശശി, സിപിഐ സംസ്ഥാന കൗൺസിൽ അംഗം പിആർ ഗോപിനാഥൻ, കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ ദേവകുമാർ, സിഎഫ്ആർഡി ഡയറക്ടർ ഇൻ ചാർജ് ബി അശോകൻ തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top