28 March Thursday

കോമളം പാലത്തിൽ തങ്ങിയ 
മരക്കുറ്റികൾ നീക്കാൻ ശ്രമം തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 20, 2021

അപ്രോച്ച്‌ റോഡ്‌ ഇടിഞ്ഞുപോയ കോമളം പാലം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനന്തഗോപന്റെ നേതൃത്വത്തിൽ സന്ദർശിക്കുന്നു

ഇരവിപേരൂർ
അപ്രോച്ച്‌ റോഡ് ഇടിഞ്ഞുപോയ കോമളം പാലത്തിന്റെ തൂണിൽ തങ്ങിയ മരക്കുറ്റികൾ മണ്ണ്മാന്തിയന്ത്രം ഉപയോഗിച്ച് മാറ്റാനുള്ള ശ്രമം തുടരുന്നു. കഴിഞ്ഞ ദിവസമാണ് റോഡ് ഇടിഞ്ഞു പോയത്. വെള്ളം താഴ്‌ന്നാൽ മാത്രമേ പൂർണമായും ഇവ മാറ്റാനാവൂ.  തൂണുകളിൽ മരക്കുറ്റി തങ്ങിയപ്പോൾ വെള്ളത്തിന്റെ ഒഴുക്ക്‌ തടസപ്പെട്ട്‌ തിരിഞ്ഞൊഴുകിയാണ്‌ റോഡ് തകർന്നത്. പുതിയ പാലം എങ്ങനെയാണ് പണിയേണ്ടതെന്ന്‌ ആലോചിക്കാൻ ചീഫ് എൻജിനീയർ അടുത്ത ദിവസം കോമളത്ത്‌ എത്തും.  ഇവിടെ അടിയന്തരമായി ഒരു നടപ്പാത നിർമിക്കണമെന്ന്‌ സ്ഥലം സന്ദർശിച്ച സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനന്തഗോപൻ സർക്കാരിനോട് ആവശ്യപ്പെട്ടു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സുഭാഷ് കുമാർ, മെെനർ ഇറിഗേഷൻ എൻജിനീയർ ശ്രീലത, ജില്ലാ പഞ്ചായത്തംഗം ജിജി മാത്യു, പുറമറ്റം പഞ്ചായത്ത്‌ പ്രസിഡന്റ് സൗമ്യ ജോബി, സിപിഐ എം ലോക്കൽ സെക്രട്ടറി സുനിൽ വർഗീസ് എന്നിവരും സ്ഥലം സന്ദർശിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top