20 April Saturday

ദേശാഭിമാനി വാർഷിക 
വരിസംഖ്യ 
രണ്ടാംഘട്ടം 21നും 
22നും ഏറ്റുവാങ്ങും

വെബ് ഡെസ്‌ക്‌Updated: Monday Sep 20, 2021
പത്തനംതിട്ട
ജില്ലയിൽ പുതുതായി ചേർന്ന ദേശാഭിമാനി വാർഷിക വരിക്കാരുടെ രണ്ടാം ഘട്ട വരിസംഖ്യ  21, 22 തിയതികളിൽ ജനറൽ മാനേജർ കെ ജെ തോമസ്‌ ഏറ്റുവാങ്ങും. ചൊവ്വാഴ്ച പകൽ 12ന്‌ അടൂർ ഏരിയ കമ്മിറ്റി ഓഫീസിലും  1.30ന്‌ കൊടുമൺ ഏരിയ കമ്മിറ്റി ഓഫീസിലും 2.30ന്‌ പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫീസിലും വരിസംഖ്യ ഏറ്റുവാങ്ങും. 3.30ന്‌ കോന്നി ഏരിയാ കമ്മിറ്റി ഓഫീസിലും 4.30ന്‌ പെരുനാട്‌ ഏരിയായിൽ ചിറ്റാർ ലോക്കൽ കമ്മിറ്റി ഓഫീസിലും അഞ്ചിന്‌ റാന്നി ഏരിയാ കമ്മിറ്റി ഓഫീസിലും ഏറ്റുവാങ്ങും. 
ബുധനാഴ്ച രാവിലെ 10ന്‌ മല്ലപ്പള്ളി ഏരിയാ കമ്മിറ്റി ഓഫീസിലും, 11ന്‌ തിരുവല്ല ഏരിയാ കമ്മിറ്റി ഓഫീസിലും, 12ന്‌ ഇരവിപേരൂർ ഏരിയാ കമ്മിറ്റി ഓഫീസിലും രണ്ടിന്‌ കോഴഞ്ചേരി ഏരിയായിലെ ആറൻമുള തുണ്ടിയത്ത് ബിൽഡിങിലും മൂന്നിന്‌ പന്തളം ഏരിയായിൽ ഷെെൻസ് ഒഡിറ്റോറിയത്തിലും   ഏറ്റുവാങ്ങും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top