19 April Friday
ലൈഫ് മിഷനിൽ 3191 കുടുംബങ്ങൾക്ക്‌ വീട്‌

സ്വപ്നം സഫലം

സ്വന്തം ലേഖകൻUpdated: Friday May 20, 2022
പത്തനംതിട്ട
അർഹരായ മുഴുവൻ ഭവനരഹിതർക്കും കിടപ്പാടം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ  ആവിഷ്കരിച്ച ലൈഫ് മിഷനിൽ ജില്ല നേട്ടത്തിലേക്ക്.   ജില്ലയിൽ നാളിതും വരെ 3191 വീടുകൾ നിർമിച്ച് ​ഗുണഭോക്താക്കൾക്ക് കൈമാറി. ഏറ്റവും കൂടുതൽ വീട് നിർമിച്ച് നൽകിയത് കോന്നി മണ്ഡലത്തിലാണ്. 873.  നിർമാണ കരാ‍ർവച്ചവർ ആകെ 4506 പേരാണ്. ബാക്കിയുള്ളവരുടെ നിർമാണ ജോലി പുരോ​ഗമിക്കുന്നു.  ഇതോടൊപ്പം ജില്ലയിൽ സഹകരണ വകുപ്പിന്റെ നേതൃത്വത്തിലും ഭവനരഹിതർക്ക് പാർപ്പിട സമുച്ചയം നിർമിച്ചു നൽകിയിരുന്നു. കെയർ ഹോം   പദ്ധതിയിൽ 114 വീടാണ് നിർമിച്ച് നൽകിയത്. 
രണ്ടാം ഘട്ടമായി ഏറ്റെടുത്ത  ഭൂമിയുള്ള ഭവനരഹിതരുടെ വീട് നിർമാണവും വേ​ഗത്തിൽ നടന്നു വരുന്നു.   അർഹരെ  കണ്ടെത്തി കരാർ വച്ചവരിൽ 2030 ഗുണഭോക്താക്കൾ ഇതിനോടകം  നിർമാണം പൂർത്തിയാക്കി.  സംസ്ഥാന മ്ത്രിസഭയുടെ രണ്ടാം നൂറു  ദിന പരിപാടിയുടെ ഭാ​ഗമായി 504 വീടുകളുടെ നിർമാണം പൂർത്തിയാക്കി. ഇവ ചൊവ്വാഴ്ച ​ഗുണഭോക്താക്കൾക്ക് കൈമാറി.  
 മൂന്നാം ഘട്ടത്തിൽ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസമാണ് നടപ്പാക്കുക.  ഭൂമിയും വീടും ഇല്ലാത്തവരായി ജില്ലയിൽ കണ്ടെത്തിയ  അർഹരായ കരാർ വച്ച ഗുണഭോക്താക്കളിൽ 616 പേർ ഇതിനോടകം  വീട് നിർമിച്ചു.   രണ്ടാം ഘട്ടത്തിന്റെ ലിസ്റ്റിൽ ഉൾപ്പെടാതെ പോയ പട്ടികജാതി, പട്ടികവർ​ഗ, മത്സ്യതൊഴിലാളി, കുടുംബങ്ങളുടെ  പട്ടിക  ബന്ധപ്പെട്ട വകുപ്പുകൾ ലഭ്യമാക്കിയ ലിസ്റ്റിൽ പെട്ട   കരാർ വച്ച ഗുണഭോക്താക്കളിൽ 545 പേർ ഇതിനകം  വീട് നിർമിച്ചു.  പുതിയ അപേക്ഷകളുടെ പുനഃപരിശോധനയും നടന്നുവരുന്നു. 
എല്ലാവർക്കും കിടപ്പാടം എന്ന എ‍ൽഡിഎഫ് സർക്കാരിന്റെ നയമനുസരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top