26 April Friday
26,000 അടി ഉയരത്തിൽ ചിത്ര പ്രദർശനം

എവറസ്റ്റ് കീഴടക്കി പന്തളം 
സ്വദേശി ഷെയ്ഖ് ഹസൻ

വെബ് ഡെസ്‌ക്‌Updated: Friday May 20, 2022

ഷെയ്ഖ് ഹസൻ എവറസ്റ്റ് ക്യാമ്പ് 4ൽ സുഹൃത്തുക്കളോടൊപ്പം 
(ഇൻസെറ്റിൽ ഷെയ്ഖ് ഹസൻ)

 പന്തളം

എവറസ്റ്റ് കൊടുമുടി കീഴടക്കി പന്തളം സ്വദേശി ഷെയ്ഖ് ഹസൻ ഖാൻ.  സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാമത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എവറസ്റ്റ് കൊടുമുടി  കീഴടക്കിയിരിക്കുകയാണ്സെക്രട്ടേറിയറ്റിലെ ധനകാര്യ വകുപ്പു ജീവനക്കാരനും പന്തളം പൂഴിക്കാട് കൂട്ടം വെട്ടിയിൽ വീട്ടിൽ അലി അഹമ്മദ് ഖാന്റെ മകനുമായ   ഷെയ്ക് ഹസൻ.  മെയ് 15നാണ് ഖാന്‍ എവറസ്റ്റ് കീഴടക്കിയത്. മാത്രമല്ല ഷെയ്ഖ് ഹസ്സൻ എവറസ്റ്റിനു മുകളിൽ നിന്നും കേരളം എന്നെഴുതിയ പോസ്റ്റർ ഉയർത്തിക്കാട്ടുന്ന വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിലും വൈറലാണ്. 26,000 അടി ഉയരത്തിൽ, കേരളത്തിലെ 14 ജില്ലകളിലെയും കുട്ടികളിൽ നിന്നും ശേഖരിച്ച ചിത്രങ്ങൾ എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാമ്പിൽ അർജന്റീനക്കാരെ കൊണ്ട് ചിത്രപ്രദർശനം നടത്തി  റെക്കോഡിട്ടു ഹസൻ. സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ എന്ന വിഷയവുമായി ബന്ധപ്പെട്ട് പതിനഞ്ചോളം ചിത്രങ്ങളാണ് ഹസ്സൻ കൊടുമുടിയിൽ പ്രദർശിപ്പിച്ചത്. ഏറ്റവും വലിയ ഇന്ത്യൻ പതാക എവറസ്റ്റ് കൊടുമുടിയിൽ സ്ഥാപിച്ച വ്യക്തി എന്ന മറ്റൊരു  റെക്കോർഡിനും ഉടമയായി.  20/30 അടി വരുന്ന ഏറ്റവും ഉയരമുള്ള ദേശീയ പതാകയാണ്  ഷെയ്ക് ഹസൻ ഉയർത്തിയത്. തിരികെയുള്ള യാത്രയിൽ എവറസ്റ്റ് ബേസ് ക്യാമ്പിലാണ് ഷെയ്ഖ് ഹസൻ ഇപ്പോൾ ഉള്ളത്. ഇന്ത്യൻ മൗണ്ടനീയറിങ് ഫൗണ്ടേഷനു കീഴിൽ പരിശീലനം പൂർത്തിയാക്കിയ വ്യക്തി കൂടിയാണ്.  കിളിമഞ്ചാരോ അടക്കമുള്ള കൊടുമുടികൾ ഇതിനുമുമ്പ് ഷെയ്ഖ് ഹസ്സൻ കീഴടക്കിയിട്ടുണ്ട്. ഭാര്യ ഖദീജ റാണി. മകൾ ജഹനാര മറിയം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top