28 March Thursday
390 പേര്‍ക്ക് കൂടി

അഞ്ച്‌ മരണം

വെബ് ഡെസ്‌ക്‌Updated: Tuesday Apr 20, 2021

 പത്തനംതിട്ട 

ജില്ലയിൽ ഞായറാഴ്‌ച 390 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 164 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ ആറ്‌ പേർ വിദേശത്ത് നിന്നും വന്നവരും, 27 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരും, 357 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത ഒൻപത്‌ പേരുണ്ട്. ആകെ 65055 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 58788 പേർ സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. 
കോവിഡ്-19 ബാധിതരായ അഞ്ച്‌ പേരുടെ മരണം റിപ്പോർട്ട് ചെയ്തു. 1ഏഴംകുളം സ്വദേശി (71) പരുമലയിലെ സ്വകാര്യ ആശുപത്രിയിലും  തിരുവല്ല സ്വദേശി (55) തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും പന്തളം സ്വദേശിയും (37) കുന്നന്താനം സ്വദേശിയും (60)  കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും ഏനാദിമംഗലം സ്വദേശി (87)തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും ഇതര രോഗങ്ങൾ മൂലമുളള സങ്കീർണതകൾ നിമിത്തം മരണമടഞ്ഞു.
ആകെ രോഗമുക്തരായവരുടെ എണ്ണം 60776 ആണ്. ജില്ലക്കാരായ 4102 പേർ രോഗികളായിട്ടുണ്ട്. 6488 കോൺടാക്ടുകൾ നിരീക്ഷണത്തിൽ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2493 പേരും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 3426 പേരും നിലവിൽ നിരീക്ഷണത്തിലാണ്. 
ആകെ 12407 പേർ നിരീക്ഷണത്തിലുണ്ട്.ഗവൺമെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി 4827 സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. 2882 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയിൽ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.21 ശതമാനമാണ്. ജില്ലയുടെ ആകെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.21  ശതമാനമാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top