26 April Friday

അവധിക്കാലം 
ആനവണ്ടിയിൽ

ശരൺ ചന്ദ്രൻUpdated: Monday Mar 20, 2023
പത്തനംതിട്ട
പരീക്ഷാക്കാലം നൽകിയ പഠനഭാരവും പിരിമുറുക്കവും മറികടക്കാൻ അവധിക്കാലത്തെ ആഘോഷമാക്കാനൊരുങ്ങി കെഎസ്‌ആർടിസിയും. ഏപ്രിൽ ഒന്ന്‌ മുതൽ ഒരുമാസം നീളുന്ന അവധിക്കാല യാത്രകളാണ്‌ കെഎസ്‌ആർടിസി ജില്ലയിൽ നടത്തുന്നത്‌. ബജറ്റ്‌ ടൂറിസത്തിന്റെ ഭാഗമായി വിവിധ സഞ്ചാര കേന്ദ്രങ്ങളിലേയ്‌ക്കായി 50 യാത്രകളാണ്‌ നിശ്‌ചയിച്ചിരിക്കുന്നത്‌. പത്തനംതിട്ട ഡിപ്പോയിൽ നിന്നുള്ള പ്രതിദിന ഗവി ജംഗിൾ സവാരി ഉൾപ്പടെയാണിത്‌. ജില്ലയിൽ പത്തനംതിട്ട, അടൂർ, തിരുവല്ല, റാന്നി, കോന്നി ഡിപ്പോകളിൽ നിന്നാണ്‌ യാത്രകൾ. അവധിക്കാല യാത്രകളിൽ നിന്ന്‌ 20 ലക്ഷത്തോളം രൂപയുടെ അധിക വരുമാനമാണ്‌ കെഎസ്‌ആർടിസി ലക്ഷ്യമിടുന്നത്‌. 
    കുറഞ്ഞ ചിലവിൽ ഉത്തരവാദിത്വത്തോടെ യാത്ര ചെയ്യാമെന്നതാണ്‌ ബജറ്റ്‌ ടൂറിസത്തിന്റെ പ്രത്യേകത. അത്‌ കൊണ്ട്‌ തന്നെ കൂടുതൽ ആളുകൾ യാത്രയിൽ ഭാഗമാകുന്നു. ഗവി ജംഗിൾ സവാരി, മൂന്നാർ, വയനാട്‌, ഇടുക്കി, മൺറോത്തുരുത്ത്‌, പൊൻമുടി– തെൻമല, മാമലക്കണ്ടം– മാങ്കുളം– ആനകുളം വനയാത്ര, കൊച്ചിയിൽ ആഡംബര കപ്പൽ യാത്ര, കുമരകം ഹൗസ്‌ ബോട്ട്‌ യാത്ര എന്നിവയാണ്‌ ഇത്തവണ അവധിക്കാലത്തേയ്‌ക്കായി നിശ്‌ചയിച്ചിരിക്കുന്നത്‌. 
     പ്രധാന തീർഥാടന കേന്ദ്രങ്ങളായ ഗുരുവായൂർ, മലയാറ്റൂർ, ആഴിമല, അച്ചൻകോവിൽ തുടങ്ങിയ സ്ഥലങ്ങളിലേയ്‌ക്കും യാത്രകൾ നടക്കും. തിരുവല്ല, പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്ന്‌ 15 വിതം സർവീസും അടൂർ, റാന്നി എന്നിവിടങ്ങളിൽ നിന്ന്‌ 10 വിതം സർവീസും കോന്നിയിൽ നിന്ന്‌ അഞ്ച്‌ യാത്രകളുമാണ്‌ ക്രമീകരിച്ചിരിക്കുന്നത്‌. ഏപ്രിൽ രണ്ട്‌ മുതൽ 16 വരെ മലയാറ്റൂർ തിർഥാടനവുമായി ബന്ധപ്പെട്ട്‌ പ്രത്യേക യാത്രകളും നടത്തും. മാർച്ച്‌ 29ന്‌ തിരുവല്ലയിൽ നിന്ന്‌ കൊച്ചിയിൽ ആഡംബര കപ്പൽ യാത്രയ്‌ക്കായും ആനവണ്ടി പുറപ്പെടും. 3049 രൂപയാണ്‌ ചാർജ്‌. ഓൺലൈൻ മുഖേനയാണ്‌ ടിക്കറ്റ്‌ ബുക്കിങ്. ബുക്കിങ്ങിന്‌: ജില്ലാ കോർഡിനേറ്റർ: 9744348037, തിരുവല്ല: 9074035832, പത്തനംതിട്ട: 9495752710, അടൂർ: 7012720873, റാന്നി: 9446670952.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top