18 April Thursday

ലൈഫ് പദ്ധതിയിൽ നിന്ന് 
പുറത്താക്കിയ തൊഴിലാളിയുടെ വീട് തകർന്ന് വീണു

വെബ് ഡെസ്‌ക്‌Updated: Monday Mar 20, 2023

റാന്നി

അധികൃതർ  അയോഗ്യനെന്നു വിലയിരുത്തി ലൈഫ് പദ്ധതിയിൽ നിന്നും പുറത്താക്കിയ തൊഴിലാളിയുടെ വീട് തകർന്നു വീണു. നാറാണംമൂഴി പഞ്ചായത്തിൽ തോമ്പിക്കണ്ടം വലിയപതാൽ മാവുങ്കൽ എം എ വിജയന്റെ വീടാണ് തകർന്നു വീണത്. ശനിയാഴ്ച രാവിലെ പതിനൊന്നരയോടാണ് വലിയ ശബ്ദത്തോടെ വീട് തകർന്നത്. സംഭവസമയം വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. നേരത്തെ മേൽക്കൂരയിലെ ഓടുകളും പട്ടികയും പോയിരുന്നതിനാൽ പടുത ഉപയോഗിച്ചാണ് ഇവർ മഴയും വെയിലും ഏൽക്കാതെ കഴിഞ്ഞിരുന്നത്. വേനൽ മഴ പെയ്തതോടെ വീടിന്റെ ഭിത്തി നനഞ്ഞു വീട് തകരുകയായിരുന്നു. 

ലൈഫ് പദ്ധതിയിൽ പല തവണ വിജയൻ അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും അനാവശ്യ വാദങ്ങൾ നിരത്തി ഓരോ തവണയും ഉദ്യോഗസ്ഥർ തള്ളുകയായിരുന്നു. ടാപ്പിങ് തൊഴിലാളിയായ വിജയന് റേഷൻ കാർഡിലെ വരുമാനം അധികമാണെന്നും താമസയോഗ്യമല്ലാത്ത പഴയ വീടിന്റെ വിസ്തീർണ്ണം വലുതാണെന്നും കാട്ടിയാണ് പദ്ധതിയിൽ നിന്നും പുറത്താക്കിയത്. എന്നാൽ ഇതേ  ഉദ്യോഗസ്ഥർ  മാനദണ്ഡം കാറ്റിൽ പറത്തി വാർഡിൽ മറ്റ്‌ വീടുകൾ അനുവദിക്കുകയും ചെയ്‌തു.

 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top