12 July Saturday

വനിതാ കമീഷൻ ചെയർപേഴ്‌സൺ സതീദേവി 
സന്ദീപിന്റെ കുടുംബത്തെ സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jan 20, 2022

 തിരുവല്ല

ആർഎസ്എസുകാർ അരുംകൊല ചെയ്ത സിപിഐ എം പെരിങ്ങര ലോക്കൽ സെക്രട്ടറി പി ബി സന്ദീപ് കുമാറിന്റെ വീട് സംസ്ഥാന വനിതാ കമീഷൻ ചെയർപേഴ്സൺ പി സതീദേവി സന്ദർശിച്ചു. സന്ദീപിന്റെ ഭാര്യ സുനിത, അമ്മ ഓമന എന്നിവരെയും ബന്ധുക്കളെയും ആശ്വസിപ്പിച്ചു. സിപിഐ എം തിരുവല്ല എരിയാ സെക്രട്ടറി അഡ്വ. ഫ്രാൻസിസ് വി ആന്റണി, ഏരിയ കമ്മിറ്റിയംഗം അഡ്വ. പ്രമോദ് ഇളമൺ, ലോക്കൽ സെക്രട്ടറി സിബിച്ചൻ, ലോക്കൽ കമ്മിറ്റി അംഗം ഗീതാ പ്രസാദ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top